- Trending Now:
പ്രധാനമന്ത്രി കിസാന്‍ നിധി യോജനയ്ക്ക് കീഴില്‍ ഒരു കുടുംബത്തിലെ കര്‍ഷകരായ ഭാര്യയ്ക്കും ഭര്‍ത്താവിനും 6000 രൂപ വീതം ലഭിക്കുമോ എന്ന സംശയം ഉയര്‍ന്നിരുന്നു
പുതുവര്‍ഷത്തില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരമുള്ള പത്താംഗഡുവായി 10 കോടി കര്‍ഷകര്‍ക്ക് 20946 കോടി രൂപ കൈമാറി.അര്‍ഹരായ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം മൂന്ന് തുല്യഗഡുക്കളായി 6000 രൂപ ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്ന പദ്ധതിയാണ് ഇത്.
2019 ഫെബ്രുവരിയിലെ കേന്ദ്രബജറ്റിലാണ് പിഎം കിസാന്‍ പദ്ധതി പ്രഖ്യാപിച്ചത് പദ്ധതി കര്‍ഷകര്‍ക്കുള്ള കൈത്താങ്ങാണ്.ഇടനിലക്കാരില്ലാതെ മുഴുവന്‍ ഗഡുക്കളും യഥാസമയം ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയതായിട്ടാണ് പ്രധാനമന്ത്രി അറിയിച്ചത്.
351 കര്‍ഷക ഉത്പാദക സംഘടനകളുടെ ലാഭവിഹിതമായ 14 കോടി രൂപയും പ്രധാനമന്ത്രി വിതരണം ചെയ്തു.1.24 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങാനും ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും ഇത്തരം സംഘടനകളുടെ സഹായം തള്ളിക്കളയാനാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പ്രധാനമന്ത്രി കിസാന്‍ നിധി യോജനയ്ക്ക് കീഴില്‍ ഒരു കുടുംബത്തിലെ കര്‍ഷകരായ ഭാര്യയ്ക്കും ഭര്‍ത്താവിനും 6000 രൂപ വീതം ലഭിക്കുമോ എന്ന സംശയം ഉയര്‍ന്നിരുന്നു.
തെരുവ് കച്ചവടക്കാര്‍ക്ക് കൈത്താങ്ങായി പ്രധാനമന്ത്രി സ്വനിധി പദ്ധതി
... Read More
ഈ പദ്ധതി അനുസരിച്ച് 6000 രൂപ 2000 രൂപ വീതം മൂന്ന് തവണകളായി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് അയയ്ക്കുന്നു.എന്നാല്‍ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പ്രയോജനപ്പെടുത്താന്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരെ സമയം സാധിക്കില്ല.ആരെങ്കിലും അത്തരത്തില്‍ തുക നേടിയാല്‍ തന്നെ സര്‍ക്കാര്‍ അത് അവരില്‍ നിന്നും തിരിച്ചു പിടിക്കും.
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും രണ്ട് രീതിയില്‍ കര്‍ഷകര്‍ക്ക് താങ്ങാകുന്നു ... Read More
കര്‍ഷകരെ അനര്‍ഹരാക്കുന്ന ഒരു പാട് വ്യവസ്ഥകള്‍ ഈ പദ്ധതിയില്‍ സര്‍ക്കാര്‍ ചേര്‍ത്തിട്ടുണ്ട്.
കര്‍ഷക കുടുംബത്തിലെ ആരെങ്കിലും നികുതി അടയ്കുന്നവരാണെങ്കില്‍ ഈ പദ്ധതിയുടെ ആനുകൂല്യം അവര്‍ക്ക് ലഭ്യമാകില്ല. അതുപോലെ ഭാര്യാ ഭര്‍ത്താക്കന്മാരില്‍ ആരെങ്കിലും കഴിഞ്ഞ വര്‍ഷം ആദായനികുതി അടച്ചിട്ടുണ്ടെങ്കില്‍, അവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
ഒരു കര്‍ഷകന്‍ തന്റെ കാര്‍ഷിക ഭൂമി കൃഷിക്ക് ഉപയോഗിക്കാതെ അതില്‍ മറ്റ് ജോലികള്‍ ചെയ്യുകയോ അല്ലെങ്കില്‍ സ്വന്തമായി വസ്തുവില്ലാതെ മറ്റുള്ളവരുടെ വയലുകളില്‍ കൃഷി ചെയ്യുകയോ ചെയ്യുകയാണെങ്കില്‍ അത്തരം കര്‍ഷകര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ അര്‍ഹതയില്ല.
ഒരു കര്‍ഷകന്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും വയല്‍ അവന്റെ പേരിലല്ല അവന്റെ അച്ഛന്റെയോ മുത്തച്ഛന്റെയോ പേരിലാണെങ്കില്‍ അവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല.
കൃഷിഭൂമിയുടെ ഉടമയാണെങ്കിലും അയാള്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനോ വിരമിച്ചവരോ, മുന്‍ എം.പി, എംഎല്‍എ അല്ലെങ്കില്‍ മന്ത്രിയോ ആണെങ്കില്‍ അത്തരം ആളുകളും ഈ പദ്ധതിയ്ക്ക് യോഗ്യരല്ല.
കൃഷി നശിച്ചാലും കര്‍ഷകന്‍ തളരേണ്ടതില്ല; കൈപിടിക്കാന്‍ കേന്ദ്രത്തിന്റെ ഫസല്‍ ഭീമ യോജന... Read More
പ്രൊഫഷണല്‍ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍ അല്ലെങ്കില്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരും ഈ യോഗ്യത ഇല്ലാത്തവരുടെ പട്ടികയില്‍ വരുന്നു. ആദായനികുതി അടയ്ക്കുന്ന കുടുംബങ്ങള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.