- Trending Now:
പ്ലാസ്റ്റിക് ഭൂമിയ്ക്ക് പൊതുവായ അപകടം ആണ്.പ്രത്യേകിച്ച് വായു, വെള്ളം, മണ്ണ് എന്നിവയുള്‍പ്പെടെ പരിസ്ഥിതിക്ക് ദോഷകരമാണ്. അതുകൊണ്ടു തന്നെ അതിന്റെ നിര്‍മാര്‍ജനത്തിനു വലിയ പ്രാധാന്യമുണ്ട്.ഇന്നത്തെ കാലത്ത് ഒരു പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റ് ആരംഭിക്കുന്നത് ഒരു മികച്ച ആശയമാണ്.
പ്ലാന്റ് വഴി നിങ്ങള്‍ റീസൈക്കിള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്ലാസ്റ്റിക് തരവും അതിന്റെ ഗുണങ്ങളും ദോഷങ്ങളും തീരുമാനിച്ചുകഴിഞ്ഞാല്‍, പ്രവര്‍ത്തിക്കാന്‍ ഒരു സ്ഥലം കണ്ടെത്തേണ്ടതുണ്ട്. സ്ഥലം തുറന്നതും സുരക്ഷിതവുമായിരിക്കണം.നഗരത്തിനോട് ചേര്‍ന്ന ഒഴിഞ്ഞ ഒരു പ്രദേശം തെരഞ്ഞെടുക്കുന്നതാണ് നല്ലത്.പ്രദേശത്ത് ആവശ്യത്തിന് വൈദ്യുതിയും ജലവിതരണവും ഉണ്ടെന്ന് ഉറപ്പാക്കണം.നിയമപരമായ അനുമതി ലഭിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ.
പ്ലാസ്റ്റിക് റീസൈക്ലിങ് കമ്പനിയെ ഇന്ത്യയിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ രജിസ്റ്റര്‍ ചെയ്യണം. സ്ഥാപനം എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, പ്രാദേശിക അധികാരികളില്‍ നിന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും ട്രേഡ് ലൈസന്‍സ് നേടുക. കൂടാതെ അഗ്നിശമന അധികാരികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കേഷനും നേടുക. സ്ഥാപനം ആരംഭിക്കുന്നതിന് മുമ്പ്, റെഗുലേറ്ററി ഏജന്‍സികള്‍, പരിസ്ഥിതി, മറ്റ് പ്രാദേശിക സര്‍ക്കാരുകള്‍ എന്നിവയില്‍ നിന്ന് ആവശ്യമായ പെര്‍മിറ്റുകള്‍ ലഭിച്ചെന്ന് ഉറപ്പാക്കുക.
കമ്പനിയുടെ വലുപ്പം, ബജറ്റ്, റീസൈക്കിള്‍ ചെയ്യുന്ന പ്ലാസ്റ്റിക് തരം, നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന അന്തിമ ഉല്‍പ്പന്നം എന്നിവയെ അടിസ്ഥാനമാക്കി ഏതുതരം യന്ത്രസാമഗ്രികള്‍ വേണമന്നു തീരുമാനിക്കാം.കുറഞ്ഞ ചെലവില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റ് ആരംഭിക്കുന്നതിന്, അസംസ്‌കൃത വസ്തുക്കളും മാലിന്യങ്ങളും എവിടെ നിന്ന് ലഭിക്കും, അതുപോലെ തന്നെ റീസൈക്കിള്‍ ചെയ്ത സാധനങ്ങള്‍ എവിടെ വില്‍ക്കണം എന്നതും അറിഞ്ഞിരിക്കണം.റീസൈക്ലിങ് പ്രക്രിയയ മുഴുവന്‍ നടപ്പിലാക്കാന്‍ മെഷിനറികളുമായി പരിചയമുള്ളതും, പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്നതുമായ ഒരു ടെക്നീഷ്യനെ നിയമിക്കുക.
മാര്‍ക്കറ്റിങ്ങിനും ഒരു ബജറ്റ് നീക്കിവയ്ക്കണം. ബിസിനസ് പ്രോത്സാഹിപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയ ഉപയോഗിക്കാം, നിലവില്‍ വിപണിയില്‍ സമൃദ്ധമായതിനാല്‍ റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്ക് വാങ്ങുന്നവര്‍ ഉണ്ടാകില്ലെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ സാധാരണ പ്ലാസ്റ്റിക്കിനെ അപേക്ഷിച്ച് വില കുറവായതിനാല്‍ ഉപഭോക്താക്കള്‍ ഇത് വാങ്ങുന്നു എന്നതാണ് സത്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.