- Trending Now:
ക്രൂഡ് ഓയിൽ ഇൻവെന്ററി വർധിക്കുന്നതിനാൽ ക്രൂഡ് ഓയിൽ വില മാറ്റമില്ലാതെ തുടരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓയിൽ കമ്പനിയായ സൗദി അരാംകോയ്ക്ക് സൈബർ അറ്റാക്കിനുള്ള സാധ്യതകളാണ് ഏറ്റവും വലിയ ഭീഷണിയെന്ന് അധികൃതർ പറഞ്ഞു.റഷ്യയിലെ ഇന്ധനം കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത് ഇന്ത്യയിലെ പണപ്പെരുപ്പത്തിന്റെ തീവ്രത കുറയ്ക്കുന്നതായി റിപ്പോർട്ടുകൾ. ആഗോള തലത്തിൽ ലോകരാജ്യങ്ങൾ പണപ്പെരുപ്പത്തിനെതിരെ പോരാടുമ്പോഴാണ് ഇന്ത്യയ്ക്ക് റഷ്യൻ ഇന്ധന ഇറക്കുമതി ആശ്വാസമാകുന്നത്.
ചൈനയിലെ കൊറോണ നിയന്ത്രണങ്ങള്‍ ക്രൂഡ് ഓയില്‍ വിപണിയെ ബാധിക്കുമ്പോള്‍... Read More
ക്രൂഡ് ഓയിൽ വിലയിൽ ഇന്നലെ ക്ലോസ് ചെയ്ത വിലയേക്കാൾ വർധന. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് 93.30 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആഴ്ച വില 100 ഡോളർ കടന്നായിരുന്നു വ്യാപാരം നടന്നിരുന്നത്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യത്തിൽ കഴിഞ്ഞ ദിവസവും നേരിയ വർധന. ഡോളറിനെതിരെ ഇന്ന് 79.35 എന്ന നിലവാരത്തിലാണ് രൂപയുടെ മൂല്യം.
ക്രൂഡ് ഓയിലിന് റെക്കോര്‍ഡ് വില; പെട്രോള്‍ ഡീസല്‍ വില ഉയര്‍ന്നേക്കും; ഒറ്റയടിക്ക്
22 രൂപ വരെ വര്‍ദ്ധിക്കാന്‍ സാധ്യത
... Read More
പണപ്പെരുപ്പത്തെ നേരിടുന്നതിനായി മെയ് 21 നാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇളവുകൾ പ്രഖ്യാപിച്ചത്. എക്സൈസ് തീരുവയിലെ ഇടപെടലോടെ പെട്രോൾ ലിറ്ററിന് എട്ട് രൂപയും, ഡീസൽ ലിറ്ററിന് ആറ് രൂപയും കുറച്ചിരുന്നു. ഇതോടെ പെട്രോൾ ലിറ്ററിന് 9.50 രൂപയും, ഡീസൽ ലിറ്ററിന് ഏഴു രൂപ എന്ന നിലവാരത്തിലെത്തി.
ഇന്ത്യ ക്രൂഡ് ഓയിലിന്റെ കയറ്റുമതിക്കു മേലുള്ള വിൻഡ്ഫാൾ ടാക്സ് അടുത്തിടെ വർധിപ്പിച്ചിരുന്നു. 4.41 ശതമാനമാണ് വർധന. രാജ്യത്തെ ഓയിൽ നിർമാണ കമ്പനികൾക്കും, ഓയിൽ റിഫൈനറികൾക്കും വിൻഡ് ഫാൾ ടാക്സ് ഏർപ്പെടുത്തിയത് കഴിഞ്ഞ ജൂലൈഒന്നിനായിരുന്നു. ഇന്ധനവില ഒരു ബാരലിന് 40 ഡോളറിന് താഴേക്കു പോയാൽ ഇത് പിൻവലിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. കേന്ദ്രത്തിനു പിന്നാലെ സംസ്ഥാന സർക്കാരും നികുതി കുറച്ചു. പെട്രോൾ നികുതി 2.41 രൂപയും, ഡീസലിന് 1.36 രൂപയുമാണ് കുറച്ചത്. ഇതോടെ ഫലത്തിൽ സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 10.52 രൂപയും, ഡീസൽ ലിറ്ററിന് 7.40 രൂപയും കുറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.