Sections

മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് സിഇഒ പി.ഇ.മത്തായിക്ക് മികച്ച സിഇഒയ്ക്കുള്ള അവാർഡ്

Wednesday, Mar 13, 2024
Reported By Admin
P E Mathai

കൊച്ചി: രാജ്യത്തെ പ്രമുഖ എൻബിഎഫ്സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിൻറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ (സിഇഒ) പി.ഇ.മത്തായിയ്ക്ക് മികച്ച സിഇഒയ്ക്കുള്ള അവാർഡ്. ഇന്ത്യൻ ലീഡർഷിപ്പ് മീറ്റിങ്ങിൽ ബിസിനസ് ഫെയിമിൻറെ ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് (ബിഎഫ്എസ്ഐ) വിഭാഗത്തിലാണ് അവാർഡ്. സാമ്പത്തിക രംഗത്തെ നേതൃത്വത്തിനും കാഴ്ചപ്പാടിനും സംഭാവനകൾക്കുമുള്ള ബഹുമതിയാണ് ഈ അംഗീകാരം. ഇന്ത്യയിലെ വിവിധ വ്യവസായങ്ങളിലുള്ള നേതാക്കളെയും സംഘടനകളെയും അംഗീകരിക്കുന്ന ഒരു പ്ലാറ്റ് ഫോമാണ് ബിസിനസ് ഫെയിമിൻറെ ഇന്ത്യൻ ലീഡർഷിപ്പ് സമ്മിറ്റ്.

ബിഎഫ്എസ്ഐയിലെ മികച്ച സിഇഒയ്ക്കുള്ള ബഹുമതി മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിലെ മത്തായിയുടെ മികച്ച നേതൃത്വത്തെ പ്രതിഫലിക്കുന്നു. അദേഹത്തിൻറെ മാർഗനിർദേശത്തിൽ കമ്പനി ഈ സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 103 ശതമാനം വരുമാന വളർച്ചയും രാജ്യമൊട്ടാകെയായി 900ത്തിലധികം ബ്രാഞ്ചുകളുടെ വിപുലീകരണവും ഉൾപ്പടെ പല നാഴികക്കല്ലുകളും കടന്നു. 2024 അവസാനിക്കുമ്പോഴേക്കും രാജ്യത്തെമ്പാടുമായി ആയിരം ബ്രാഞ്ചുകളിലേക്കെത്തുകയാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ കെയർ/ഇന്ത്യ റേറ്റിങ്ങിലെ മെച്ചപ്പെടലിൽ തന്നെ സാമ്പത്തിക സ്ഥിരതയോടുള്ള മത്തായിയുടെ പ്രതിബദ്ധത പ്രതിഫലിക്കുന്നു. 2019ലെ ബിബിബി- റേറ്റിങ് 2022ൽ എ- ആയി. കഴിഞ്ഞ നാലു വർഷവും കമ്പനിയുടെ മാനേജ്മെൻറിനു കീഴിലുള്ള സഞ്ചിത ആസ്തി 100 ശതമാനം വളർച്ച കുറിച്ചു.

മഹാമാരി പ്രതികൂലമായി ബാധിച്ചപ്പോൾ മത്തായി മുത്തൂറ്റ് മിനിയെ നയിച്ച് മികച്ച ക്യാപ്റ്റനായി ഉയർന്നു. ബ്രാഞ്ച് നെറ്റ്വർക്കുകൾ വികസിപ്പിച്ചു. വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. സാമ്പത്തിക ജീവിത രേഖകളോടുള്ള പ്രസ്ഥാനത്തിൻറെ പ്രതിബദ്ധത അചഞ്ചലമായി തുടർന്നു. മുത്തൂറ്റ് മിനിയുടെ മറ്റ് നേതാക്കളോടൊപ്പം മത്തായി 2027ഓടെ കമ്പനിയുടെ സഞ്ചിത ആസ്തി 7000 കോടി രൂപയാക്കുക എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. രാജ്യത്തുടനീളമുള്ള ആവശ്യക്കാരിലേക്ക് എത്തിച്ചേരുന്നതിനായി സ്വർണ്ണ വായ്പ വിഭാഗത്തെ 'ഡിജിറ്റൽ' ആക്കാനുള്ള മുത്തൂറ്റ് മിനിയിലെ നീക്കമാണ് മത്തായിയുടെ നേതൃത്വത്തിൻറെ ഒരു പ്രധാന വശം.

ബിസിനസ് ഫെയിമിൻറെ ബിഎഫ്എസ്ഐ വിഭാഗത്തിൽ മികച്ച സിഇഒയ്ക്കുള്ള അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് സിഇഒ പി.ഇ.മത്തായി പറഞ്ഞു. ഈ അംഗീകാരം ഉയർന്ന നിലവാരത്തിലുള്ള ഉൽപ്പന്നങ്ങളിലൂടെ സാധാരണക്കാർക്ക് അവരുടെ സ്വപ്ന സാക്ഷാൽക്കാരത്തിന് വഴിയൊരുക്കിയ മുത്തൂറ്റ് മിനിയുടെ മൊത്തം ടീമിൻറെ കഠിന പ്രയത്നത്തിൻറെ സാക്ഷ്യമാണ്. നവീകരണത്തിലും ഉപഭോക്തൃ സംതൃപ്തിയിലും രംഗത്ത് സുസ്ഥിരമായ വളർച്ച നേടുന്നതിലും തങ്ങൾ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.