Sections

പേടിഎമ്മിന്റെ വിലക്കില്‍ ഭയപ്പെടേണ്ടതില്ല നിക്ഷേപകര്‍ ഇപ്പോഴും ആശങ്കയില്‍

Monday, Mar 14, 2022
Reported By admin
paytm

പേടിഎം യു.പി.ഐ, പേടിഎം വാലറ്റ്, പേടിഎം ഫാസ്ടാഗ് ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയുടെ നിലവിലുള്ള ഉപയോക്താക്കള്‍ക്ക് പേമെന്റുകള്‍ക്കായി ഡെബിറ്റ് കാര്‍ഡുകളും നെറ്റ് ബാങ്കിങ്ങും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് തുടരാം

 

പ്രശസ്ത പണമിടപാട് ആപ്ലിക്കേഷനായ പേടിഎം പേമെന്റ് ബാങ്ക് ലിമിറ്റഡിന് അപ്രതീക്ഷിതമായി ആര്‍.ബി.ഐ. ഏര്‍പ്പെടുത്തിയ വിലക്ക് സ്ഥാപനത്തെയും, ഉപയോക്താക്കളെയും, നിക്ഷേപകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനാണ് ആര്‍.ബി.ഐ. നിലവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

നിലവിലുള്ള ഉപയോക്താക്കള്‍ക്കു സേവനങ്ങളില്‍ തടസമുണ്ടാകില്ലെന്നു ബാങ്കും, ആര്‍.ബി.ഐയും വ്യക്തമാക്കുന്നു.ബാങ്കില്‍ ആദായ നികുതി സംബന്ധിച്ച സമഗ്രമായ ഓഡിറ്റ് നടത്താന്‍ ഒരു സ്ഥാപനത്തെ നിയമിക്കാനും ആര്‍.ബി.ഐ. നിര്‍ദേശിച്ചിട്ടുണ്ട്. ഈ ഓഡിറ്റ് റിപ്പോര്‍ട്ട് ആര്‍.ബി.ഐ. വിലയിരുത്തിയ ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.

പേടിഎം യു.പി.ഐ, പേടിഎം വാലറ്റ്, പേടിഎം ഫാസ്ടാഗ് ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയുടെ നിലവിലുള്ള ഉപയോക്താക്കള്‍ക്ക് പേമെന്റുകള്‍ക്കായി ഡെബിറ്റ് കാര്‍ഡുകളും നെറ്റ് ബാങ്കിങ്ങും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് തുടരാം.നിയന്ത്രണങ്ങളുണ്ടെങ്കിലും പുതിയ ഉപയോക്താക്കള്‍ക്ക് പേടിഎം ആപ്പില്‍ സൈന്‍ അപ്പ് ചെയ്യാനും ഇടപാടുകള്‍ നടത്താനും യു.പി.ഐ. വഴി കഴിയും.

ഇതിനായി ഉപയോക്താക്കള്‍ യു.പി.ഐ. ഹാന്‍ഡിലുകള്‍ സൃഷ്ടിച്ച ശേഷം അവ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലിങ്ക് ചെയ്യണം. പേടിഎം ആപ്പിലെ ഇടപാടുകള്‍ക്കായി അവര്‍ക്ക് മൂന്നാം കക്ഷി പേമെന്റ് ഉപകരണങ്ങളും ഉപയോഗിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.