Sections

നെല്‍വയലുണ്ടോ ഉടമകള്‍ക്ക് 2000 രൂപ സര്‍ക്കാര്‍ തരും

Tuesday, Jan 18, 2022
Reported By admin
paddy farmers

കൃഷി ഭൂമിക്ക് മാറ്റം വരുത്താതെ മറ്റ് കൃഷികള്‍ ചെയ്യുന്നവര്‍ക്കും റോയല്‍ടിക്ക് അര്‍ഹതയുണ്ട്

 


കേരളത്തില്‍ നെല്‍ വയല്‍ ഉടമകള്‍ക്കുള്ള  റോയല്‍റ്റി വിതരണം ആരംഭിച്ചു. മുഖ്യമന്ത്രിയാണ് വിതരണം ഉദ്ഘാടനം ചെയ്തത് .കേരള സര്‍ക്കാര്‍ നെല്ല് കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.നെല്‍കൃഷി സംരക്ഷണം കൂടി സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നുണ്ട്.

നെല്‍കര്‍ഷകര്‍ക്ക് പുറമേ കൃഷി ഭൂമിക്ക് മാറ്റം വരുത്താതെ മറ്റ് കൃഷികള്‍ ചെയ്യുന്നവര്‍ക്കും റോയല്‍ടിക്ക് അര്‍ഹതയുണ്ട്. ഹെക്ടറിന് 2000 രൂപയാണ് ഓരോ കര്‍ഷകനും  ലഭിക്കുക. ഈ തുക ബാങ്ക് അക്കൗണ്ടുകള്‍ വഴി കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാകും. റോയല്‍റ്റി ഓരോ സാമ്പത്തിക വര്‍ഷവും കര്‍ഷകര്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

ഇപ്പോള്‍ നെല്‍കൃഷി നടത്തുന്ന വയല്‍ ഉടമകള്‍ക്കും ഏജന്‍സി വഴി കൃഷിക്കായി ഭൂമി ഉപയോഗിക്കുമെന്ന ഉറപ്പിന്മേലും ഈ ധനസഹായം  ലഭിക്കുന്നതാണ്. 400 കോടി രൂപയാണ്  ഈ പദ്ധതിക്ക് വേണ്ടി  വകയിരുത്തിയിരിക്കുന്നത്. 

സ്വന്തമായി നെല്‍കൃഷി ചെയ്യാന്‍ അനുയോജ്യമായ നിലമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.AIMS പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.


www.aims.kerala.govt.in എന്ന പോര്‍ട്ടലില്‍ കൂടെയാണ് റോയല്‍ടിക്ക് വേണ്ടി അപേക്ഷിക്കേണ്ടത്.കൂടുതല്‍ വിവരങ്ങള്‍ക്കായി കൃഷി ഭവനുമായി ബന്ധപ്പെടാവുന്നതാണ്.ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് വേണ്ടി https://www.aims.kerala.gov.in/cropinsurance


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.