Sections

'ഒരു റൊണാൾഡോ ചിത്രം' മോഷൻ ടൈറ്റിൽ പുറത്തിറങ്ങി 

Monday, May 05, 2025
Reported By Admin
'Oru Ronaldo Chithram' Motion Title Released; Directed by Renoy Kalloor

ഫുൾഫിൽ സിനിമാസ് നിർമ്മാണം നിർവഹിച്ച് നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഒരു റൊണാൾഡോ ചിത്രം' എന്ന സിനിമയുടെ മോഷൻ ടൈറ്റിൽ പുറത്തിറക്കി.

നോവോർമ്മയുടെ മധുരം, സർ ലഡ്ഡു 2, വരം, റൊമാന്റിക് ഇഡിയറ്റ്, ഡ്രീംസ് ഹാവ് നോ എൻഡ് തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയൻ ആണ് റിനോയ് കല്ലൂർ. സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഒരു യുവ സംവിധായകന്റെ ജീവിതം പറയുന്ന സിനിമയാണ് 'ഒരു റൊണാൾഡോ ചിത്രം'. പ്രമുഖ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. താരങ്ങളുടെ സമൂഹ മാധ്യമ പേജുകളിലൂടെയാണ് ടൈറ്റിൽ പുറത്തു വിട്ടത്.

പി എം ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം- ദീപക് രവി, എഡിറ്റിംഗ്- സാഗർ ദാസ്,
ഗാന രചന - ജോ പോൾ, അരുൺ കുമാർ എസ്, റിനോയ് കല്ലൂർ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാജി എബ്രഹാം, ലൈൻ പ്രൊഡ്യൂസർ രതീഷ് പുരക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബൈജു ബാല, അസോസിയേറ്റ് എഡിറ്റർ ശ്യാം കെ പ്രസാദ്, അസോസിയേറ്റ് ഡയറക്ടർ ജിനു ജേക്കബ്, സൗണ്ട് ഡിസൈൻ & ഫൈനൽ മിക്സ് - അംജു പുളിക്കൻ , കലാ സംവിധാനം സതീഷ് നെല്ലായ, പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ, ഫിനാൻസ് മാനേജർ സുജിത് പി ജോയ്, വസ്ത്രലങ്കാരം ആദിത്യ നാണു, മേക്കപ്പ് മനോജ് അങ്കമാലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനിൽ അൻസാദ്, കളറിസ്റ്റ് രമേഷ് അയ്യർ, സ്റ്റിൽസ് ടോംസ് ജി ഒറ്റപ്ലാവൻ, പിആർഒ - പ്രൊമോഷൻ കൺസൽട്ടന്റ് പ്രജീഷ് രാജ് ശേഖർ, ഡിസൈൻ റിവർ സൈഡ് ഹൗസ്, പബ്ലിസിറ്റി & പ്രൊമോഷൻസ് - ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊമോഷൻസ് എന്നിവരാണ് അണിയറ പ്രവർത്തകർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.