Sections

ഓർക്ല ഇന്ത്യ ഐപിഒയ്ക്ക്

Friday, Jun 13, 2025
Reported By Admin
Orkla India Files DRHP with SEBI for ₹2.28 Cr Share Sale IPO

കൊച്ചി: എംടിആർ ഫുഡ്സിന്റെയും ഈസ്റ്റേ കോണ്ടിമെന്റ്സിന്റെയും ഉടമകളായ ഓർക്ല ഇന്ത്യ പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.

പ്രമോട്ടർമാരുടെയും നിലവിലുള്ള ഓഹരി ഉടമകളുടെയും 2.28 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഐസിഐസിഐ സെക്യൂരിറ്റീസ്, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ, ജെപി മോർഗൻ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.