- Trending Now:
കൊച്ചി: ഓറിയോൾ അക്കാദമിയും കൊച്ചി ഫ്യൂച്ചറീസ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ലേസർ സർജറി പ്രോഗ്രാം കൊച്ചിയിൽ നടന്നു. പൈൽസ്, ഫിസ്റ്റുല, ഫിഷർ രോഗങ്ങളുള്ള അഞ്ചിലേറെ രോഗികളിൽ വിജയകരമായി ബയോ ലേസർ ശസ്ത്രക്രിയ നടത്തി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്തിലേറെ സർജന്മാർക്കൊപ്പം ലോകത്തിലെ 40ലേറെ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ സർജന്മാർ ഓൺലൈനായി പങ്കെടുത്തു.
പ്രോക്ടോളജി (പൈൽസ്, ഫിസ്റ്റുല, ഫിഷർ രോഗങ്ങൾ സംബന്ധിച്ച മെഡിക്കൽ ശാഖ) ലേസർ സർജറിയിൽ ലോകപ്രശസ്ത പരിശീലകനും ഡൽഹിയിലെ മാക്സ് ആശുപത്രി സർജറി മേധാവിയുമായ ഡോ. നീരജ് ഗോയൽ, എറണാകുളം ലേക്ഷോർ ആശുപത്രി സർജറി വിഭാഗം മേധാവിയും കീ ഹോൾ ക്ലിനിക് മാനേജിംഗ് ഡയറക്ടറുമായ ഡോ. പദ്മകുമാർ, ഡോക്ടർമാരായ ഡോ. മധുകർ പൈ, ഡോ. റെൻസിൻ എന്നിവരുടെ നേതൃത്വത്തിലാണ് ലേസർ സർജറി പരിശീലന പ്രോഗ്രാം നടന്നത്. ആധുനിക മെഡിക്കൽ വിഭാഗത്തിലെ ഏറ്റവും നൂതനമായ പരിശീലന പരിപാടികൾക്കാണ് രണ്ട് ദിവസങ്ങളിലായി പങ്കെടുത്തതെന്ന് വിവിധ ഡോക്ടർമാർ അഭിപ്രായപ്പെട്ടു.
ഓറിയോൾ അക്കാദമി സി.ഇ.ഒ പ്രവീൺ നൈറ്റും എക്സിക്യൂട്ടീവ് ഡയറക്ടർ അമൽ എ.കെയും ചേർന്ന് പരിശീലനാർത്ഥികൾക്ക് ബയോ ലേസർ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്തു. ഫ്യൂച്ചറീസ് ഹോസ്പിറ്റൽ ജനറൽ മാനേജർ ഷിയാസ്, ഓറിയോൾ അക്കാദമി സി.ഒ.ഒ നീലിമ ജോസഫ് എന്നിവരും പ്രോഗ്രാമിൽപങ്കെടുത്തു.
മെഡി അസിസ്റ്റ് ഹെൽത്ത് കെയർ സർവീസസ് ഐപിഒ ജനുവരി 15 മുതൽ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.