Sections

മെഡി അസിസ്റ്റ് ഹെൽത്ത് കെയർ സർവീസസ് ഐപിഒ ജനുവരി 15 മുതൽ

Thursday, Jan 11, 2024
Reported By Admin
Medi Assist Healthcare Services Limited

കൊച്ചി: മെഡി അസിസ്റ്റ് ഹെൽത്ത് കെയർ സർവീസസ് ലിമിറ്റഡിൻറെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) 2024 ജനുവരി 15 മുതൽ 17 വരെ നടക്കും. 12 നാണ് ആങ്കർ നിക്ഷേപകർക്കുള്ള അലോട്ട്മെൻറ്. പ്രമോട്ടർമാരുടെയും നിലവിലുള്ള ഓഹരി ഉടമകളുടെയും 28,028,168 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 397 രൂപ മുതൽ 418 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 35 ഓഹരികൾക്കും തുടർന്ന് 35 ൻറെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ്, നുവാമ വെൽത്ത് മാനേജ്മെൻറ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.