Sections

സംരംഭങ്ങൾ തുടങ്ങാൻ അവസരം

Friday, Nov 24, 2023
Reported By Admin
Entrepreneurship

മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴിലുള്ള മലപ്പുറം ഡിസ്ട്രിക്ട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള പുലാമന്തോൾ പഞ്ചായത്തിലെ ചെമ്മലശ്ശേരി കാരക്കടയിലെ 900 സ്‌ക്വയർ ഫീറ്റർ സ്ഥലത്ത് സംരംഭങ്ങൾ തുടങ്ങാൻ അവസരം.

മലീനീകരണ ബോർഡിന്റെ ഗ്രീൻ, വൈറ്റ് കാറ്റഗറിയിൽ ഉൾപ്പെടുന്ന സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 30ന് വൈകീട്ട് നാലിന് മുമ്പായി മാനേജിങ് ഡയറക്ടർ, മലപ്പുറം ഡിസ്ട്രിക്ട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി, ജില്ലാ വ്യവസായ കേന്ദ്രം,സിവിൽ സ്റ്റേഷൻ മലപ്പുറം -676505 എന്ന വിലാസത്തിലോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിശദവിവരങ്ങൾക്കും ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 9747399591.



സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.