Sections

കോസ്റ്റ് ഗാര്‍ഡില്‍ 350 നാവിക്/യാന്ത്രിക്; ജൂലായ് 16 വരെ അപേക്ഷിക്കാം

Friday, Jun 25, 2021
Reported By Ambu Senan
coast guard

കോസ്റ്റ് ഗാര്‍ഡില്‍ ഒഴിവുകള്‍, അവസരം പുരുഷന്മാര്‍ക്ക് 

 

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ജനറല്‍ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് 01/2022 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 350 ഒഴിവാണുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കണം. ജൂലായ് 2 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. പുരുഷന്മാര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.

ഒഴിവുകള്‍: നാവിക് (ജനറല്‍ ഡ്യൂട്ടി)- 260, നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)- 50, യാന്ത്രിക് (മെക്കാനിക്കല്‍)- 20, യാന്ത്രിക് (ഇലക്ട്രിക്കല്‍)- 13, യാന്ത്രിക് (ഇലക്ട്രോണിക്‌സ്)- 7.

യോഗ്യത

നാവിക് (ജനറല്‍ ഡ്യൂട്ടി): മാത്സ്, ഫിസിക്‌സ് പഠിച്ച് 10+2 പാസായിരിക്കണം.

നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്): പത്താംക്ലാസ് പാസായിരിക്കണം.

യാന്ത്രിക്: പത്താംക്ലാസ് പാസായിരിക്കണം. മൂന്നോ നാലോ വര്‍ഷത്തെ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്ട്രോണിക്‌സ്/ടെലികമ്യൂണിക്കേഷന്‍ (റേഡിയോ/പവര്‍) ഡിപ്ലോമ. അല്ലെങ്കില്‍ പ്ലസ്ടുവും രണ്ടോ മൂന്നോ വര്‍ഷത്തെ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്ട്രോണിക്‌സ്/ടെലികമ്യൂണിക്കേഷന്‍ (റേഡിയോ/പവര്‍) ഡിപ്ലോമ. ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്ട്രോണിക്‌സ്/ടെലികമ്യൂണിക്കേഷന്‍ (റേഡിയോ/പവര്‍) എന്നീ വിഷയങ്ങള്‍ക്ക് തത്തുല്യമായ വിഷയങ്ങളും പരിഗണിക്കും.

പ്രായം: 18-22 വയസ്സ്. നാവിക് (ജി.ഡി.), യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 2000 ഫെബ്രുവരി ഒന്നിനും 2004 ജനുവരി 31-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ) നാവിക് (ഡി.ബി.) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 2000 ഏപ്രില്‍ ഒന്നിനും 2004 മാര്‍ച്ച് 31-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ).

തിരഞ്ഞെടുപ്പ് രീതി, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിശദവിവരങ്ങള്‍ക്കായി www.joinindiancoastguard.cdac.in എന്ന വെബ്‌സൈറ്റ് കാണുക. അവസാന തീയതി: ജൂലായ് 16.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.