Sections

റിയൽ എസ്‌റ്റേറ്റ് മേഖലയിൽ വിഴിഞ്ഞത്തിന്റെ സാധ്യതകൾ

Friday, Mar 29, 2024
Reported By Soumya
Opportunities of Vizhinjam Port in the Real Estate Sector

റിയൽ എസ്റ്റേറ്റിൽ ഏറ്റവും സാധ്യതയുള്ള മേഖലയാണ് തിരുവനന്തപുരം വിഴിഞ്ഞം മേഖല. 2024 കഴിയുമ്പോൾ വിഴിഞ്ഞം മേഖല റിയൽ എസ്റ്റേറ്റിൽ വളരെ വലിയ സംഭാവനകൾ നൽകാൻ പോവുകയാണ്. ഈ സമയം റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരും ഇൻവെസ്റ്റേഴ്സും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു മേഖലയാണ് ഇത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ വിഴിഞ്ഞത്തിന്റെ സാധ്യതയെക്കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്.

  • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. അതിനോടനുബന്ധിച്ച് തിരുവനന്തപുര മേഖലയിൽ വളരെയധികം കുതിപ്പ് ഉണ്ടാകാൻ പോകുന്നു. ഇത് മനസ്സിലാക്കിക്കൊണ്ട് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റേഴ്സും ഈ സ്ഥലങ്ങൾ വാങ്ങിക്കൂട്ടുന്നുണ്ട്.
  • അതോടൊപ്പം തന്നെ ഏതൊക്കെ മേഖലയാണ് റിയൽ എസ്റ്റേറ്റിൽ കൂടുതൽ സജീവമാകുന്നത് എന്ന് ചോദിച്ചാൽ, ഏറ്റവും കൂടുതൽ ഡെവലപ്മെന്റ് സംഭവിക്കാൻ സാധ്യതയുള്ള മേഖല മണക്കാട്, തിരുവല്ലo,പൂവർ ബാലരാമപുരം, നെയ്യാറ്റിൻകര, പാറശാല, കാട്ടാക്കട എന്നീ മേഖലകളിലാണ്.തിരുവനന്തപുരത്തിന്റെ ഔട്ടർ മേഖലകളിലാണ് ഇനി ഏറ്റവും കൂടുതൽ വികാസം സംഭവിക്കുന്നത്. ഇതോടൊപ്പം തന്നെ കന്യാകുമാരി ജില്ലയിലെ കൊല്ലംകോട്, ഊരമ്പ്, മാർത്താണ്ഡം വരെയുള്ള സ്ഥലങ്ങളും വികാസം സംഭവിക്കാൻ ഇടയുണ്ട്. അതോടൊപ്പം കഴക്കൂട്ടത്തിന്റെ വികാസവും ഐടി ഹബിന്റെ വികാസവും അവർ വേറൊരു ലെവലിലേക്ക് പോകുന്നുണ്ട്. തിരുവനന്തപുരം സിറ്റിയിലെ ഒരു മികച്ച മേഖല ആയിട്ട് ബൈപ്പാസ് മേഖല മാറാൻ പോവുകയാണ്. ഈ ഭാഗത്തൊക്കെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഇൻവെസ്റ്റേഴ്സ് കൂടുതൽ ശ്രദ്ധിക്കുകയും ആ ഭാഗങ്ങളിൽ അപാരമായ മാറ്റങ്ങളും വരുന്നുണ്ട്.
  • തിരുവനന്തപുരത്തിന്റെ മറ്റൊരു പ്രത്യേകത അദാനി വിഴിഞ്ഞം പോർട്ടും അതുപോലെ തന്നെ വിമാനത്താവളവും ഒരുമിച്ച് കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ കൂടുതൽ ഗുണങ്ങൾ വരാൻ സാധ്യതയുണ്ട്.കൂടുതൽ യാത്രാ വിമാനങ്ങളും ചരക്ക് നീക്കങ്ങളും തമ്മിൽ ഒരുകോമ്പൗണ്ട് ഉണ്ടാകുമ്പോൾ തിരുവനന്തപുരം നഗരം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചനഗരമായി മാറാനുള്ള സാധ്യതയുണ്ട്.
  • ഈ സമയം ഒരു ബയ്യർ മാർക്കറ്റാണ്. പൊതുവേ ഇൻവെസ്റ്റ് വിലപേശി സ്ഥലം വാങ്ങാൻ പറ്റിയ സമയമാണ് 2024. 2025 ആകുന്ന സമയത്ത് ഈ ഭാഗങ്ങളിൽ വളരെയധികം വില കൂടുവാനുള്ള സാധ്യത വളരെ കൂടുതലാണ്. കേരളത്തിൽ വേറൊരിടത്തും റിയൽ എസ്റ്റ് ഇങ്ങനെ വർദ്ധിക്കുന്ന ഒരു മേഖല ഇല്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ഈ ഭാഗങ്ങളിൽ 2024 തന്നെ വസ്തുവിൽ ഇൻവെസ്റ്റ് ചെയ്യുകയും രണ്ടുമൂന്ന് വർഷം ഇതിനുവേണ്ടി വെയിറ്റ് ചെയ്യുകയും ചെയ്താൽ വളരെയധികം മാറ്റം സംഭവിക്കാൻ പോകുന്ന മേഖലയാണ്.
  • അതുപോലെ തന്നെ തിരുവനന്തപുരം മേഖലയ്ക്ക് ആവശ്യമായ ഹോട്ടൽ സൗകര്യങ്ങൾ ഗോഡൗൺ സൗകര്യങ്ങൾ ഇവയൊക്കെ വളരെ കുറവാണ്. ഇത്രയും യാത്രക്കാർ വന്നു പോകുന്നുണ്ടെങ്കിലും കപ്പൽ ശാലകൾ എന്നിവ വരുമ്പോൾ ഗോഡൗണുകളുടെയും ഹോട്ടലുകളുടെയും പ്രാധാന്യം വളരെ വലുതാണ്. ഗോഡൗൺ ഔട്ടർ മേഖലയിൽ ആണെങ്കിൽ ഹോട്ടലുകൾ നഗരങ്ങളിലാണ് വികാസം ഉണ്ടാകുന്നത്. അത് കണക്കാക്കിയുള്ള ഹോട്ടൽ സമുച്ചയങ്ങൾക്ക് ഇൻവെസ്റ്റ് ചെയ്യുന്നത് വളരെ നല്ലതാണ്.
  • ഇതുപോലെ അടുത്ത് വരാൻ സാധ്യതയുള്ള മേഖലയാണ് ഓഫീസ്സ് സ്പേസ്. വ്യത്യസ്തമായ ഓഫീസുകൾക്ക് പകരം ഒരു സമുച്ചയത്തിൽ എല്ലാ ഓഫീസുകളും വരുന്ന തരത്തിൽ ആരംഭിച്ചിട്ടുണ്ടെങ്കിലും അത് വ്യാപകമായിട്ടില്ല. പക്ഷേ 2025 കഴിയുമ്പോൾ ഇങ്ങനെയുള്ള സൗകര്യങ്ങൾ വളരെ കൂടുതലാകും. ഇങ്ങനെയുള്ള ഇന്നോവേഷൻസ് കൊണ്ടുവരാൻ ഇൻവെസ്റ്റ് തയ്യാറാവുകയാണെങ്കിൽ വളരെ വിജയകരമാകാൻ സാധ്യതയുണ്ട്.
  • തിരുവനന്തപുരം ജില്ലയിൽ വസ്തു വാങ്ങിച്ചു കൂട്ടുക എന്നുള്ളത് മാത്രമല്ല, പല പല ആധുനിക സംവിധാനങ്ങൾ ഒരുക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിനെ ബിസിനസ് സാധ്യത വളരെ കൂടുതലാണ്. കോൺഫറൻസ് ഹോളുകളുള്ള ഹോട്ടൽ കൂടുതലായി തിരുവനന്തപുരം ജില്ലയിൽ വരേണ്ടത് അത്യാവശ്യമാണ്.
  • ഫുഡ് ഇൻഡസ്ട്രിയിൽ തിരുവനന്തപുരത്ത് അപാരമായ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. ഏറ്റവും ലളിതമായ ഫുഡുകൾ കിട്ടുന്ന ഒരു സ്ഥലമാണ് തിരുവനന്തപുരം. അതുപോലെ വൃത്തിയുള്ളതും സുരക്ഷിതമായതും ട്രഡീഷണൽ ഫുഡ്കളും അതോടൊപ്പം ചൈനീസ് ഫുഡുകളും മറ്റു രാജ്യങ്ങളിലുള്ള വെറൈറ്റി ഫുഡുകൾ എന്നിവ ഈ കൂടുതലായി വരേണ്ടതുണ്ട്. അതുകൊണ്ട് ഫുഡ് ഇൻഡസ്ട്രിയിലും അപാരമായ മാറ്റങ്ങൾകൊണ്ടുവരാൻ സാധ്യതയുണ്ട്.
  • അടുത്ത ഒരു മാറ്റം വരാൻ സാധ്യതയുള്ളത് റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധിക്കേണ്ടത് നിർമ്മാണ പ്രക്രിയ യോടൊപ്പം തന്നെ പ്രൊഡക്ഷൻ മേഖലകൾക്കും വളരെയധികം സാധ്യതയുണ്ട്. അന്താരാഷ്ട്ര തുറമുഖം വരുന്നത് കൊണ്ട് തന്നെ വളരെ ചിലവിൽ കുറഞ്ഞ രീതിയിൽ പ്രോഡക്ടുകൾ കിട്ടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പ്രൊഡക്ഷൻ ബേസിൽ വലിയ ഒരു കുതിച്ചുചാട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചുകൊണ്ട് റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉള്ളവർ തിരുവനന്തപുരത്ത് ഇൻവെസ്റ്റ് ചെയ്താൽ വളരെയധികം സാധ്യതയുള്ള ഒരു സമയമാണ് 2024.

റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.