Sections

അതിവേഗം വളരുന്ന വെണ്ടര്‍ ആയി ഓപ്പോ

Wednesday, Nov 02, 2022
Reported By MANU KILIMANOOR

7.1 ദശലക്ഷം ഷിപ് മെന്റുമായി ഓപ്പോ ഇന്ത്യ വര്‍ഷം മുഴുവനും സുസ്ഥിരമായ വളര്ച്ച കാഴ്ചവച്ചു

കാനലിസിന്റെ 3 2022 ഷിപ്പ്‌മെന്റ് റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് വെണ്ടര്‍മാരില്‍ ഇയര്‍ ഓവര്‍ ഇയര്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വെണ്ടറായി ആഗോള സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ ഓപ്പോ ഉയര്‍ന്നു. 2022 പാദം 3-ല് 14% വൈവൈ വളര്‍ച്ചയും 7.1 ദശലക്ഷം ഷിപ് മെന്റുമായി ഓപ്പോ ഇന്ത്യ വര്‍ഷം മുഴുവനും സുസ്ഥിരമായ വളര്ച്ച കാഴ്ചവച്ചു.വര്‍ഷങ്ങളായി, ഓപ്പോ ഇന്ത്യ, വിവിധ വില വിഭാഗങ്ങളിലുടനീളം തങ്ങളുടെ ഉപഭോക്താക്കള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നു എന്ന് ഉറപ്പാക്കാന്‍, മികച്ച ഇന്‍ ക്ലാസ് സാങ്കേതികവിദ്യ ഫീച്ചര്‍ ചെയ്യുന്ന, ഉപകരണങ്ങളുടെ ശക്തമായ ഒരു പോര്‍ട്ട്‌ഫോളിയോ തന്നെ പുറത്തിറക്കിയിട്ടുണ്ട്.

വില്‍പ്പനയുടെ ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ യഥാക്രമം 105%, 124% ലക്ഷ്യം നേടിയ റെനോ8 പ്രോ 5ജി, റെനോ8 5ജി എന്നിവയ്ക്ക് ലഭിച്ച അസാധാരണമായ പ്രതികരണം ഇതിന്റെ സാക്ഷ്യമാണ്. കൂടാതെ, താങ്ങാവുന്ന വിലയില്‍ പ്രീമിയം അനുഭവം വാഗ്ദാനം ചെയ്യുന്ന എഫ് സീരീസ് മില്ലേനിയലുകള്‍ക്കിടയില്‍ ആരാധകരുടെ പ്രിയങ്കരമായി മാറി.2022-ല്‍ എഫ്21 പ്രോ നേടിയ 68% വളര്‍ച്ചയാണ് ഇതിന്റെ ഉത്തമ ഉദാഹരണം. മികച്ച ഇന്‍-ക്ലാസ് സാങ്കേതികവിദ്യ കൂടുതല്‍ ആക്‌സസ് ചെയ്യുകയെന്ന കാഴ്ചപ്പാടോടെ വന്ന, ഓപ്പോയുടെ കെ സീരീസ് രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കി, അവരുടെ കെ10 5ജി രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട 5ജി ഡിവൈസുകളില്‍ ഒന്നായി മാറുകയും ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.