Sections

ഇന്റലിജന്‍സ് ബ്യൂറോയില്‍ ഒഴിവ്

Saturday, Nov 12, 2022
Reported By MANU KILIMANOOR

രണ്ടുഘട്ട പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടത്തിയാണ് തിരഞ്ഞെടുപ്പ്

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോയില്‍ (ഐ.ബി.) സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യുട്ടീവ്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ജനറല്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1671 ഒഴിവുണ്ട്. സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യുട്ടീവ്-1521, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്-150 എന്നിങ്ങനെയാണ് ഒഴിവുകള്‍. തിരുവനന്തപുരം ഉള്‍പ്പെടെ 37 സബ്‌സിഡിയറി ബ്യൂറോകളിലാണ് ഒഴിവുകള്‍. തിരുവനന്തപുരത്ത് സെക്യൂരിറ്റി അസിസ്റ്റന്റിന്റെ 127 ഒഴിവും മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫിന്റെ ആറ് ഒഴിവുമാണുള്ളത്. രണ്ടുഘട്ട പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടത്തിയാണ് തിരഞ്ഞെടുപ്പ്.

സബ്‌സിഡിയറി ബ്യൂറോകള്‍

അഗര്‍ത്തല, അഹമ്മദാബാദ്, എയ്സോള്‍, അമൃത്സര്‍, ബെംഗളൂരു, ഭോപാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഢ്, ചെന്നൈ, ദെഹ്‌റാദൂണ്‍, ഡല്‍ഹി/ഐ.ബി. ഹെഡ് ക്വാര്‍ട്ടേഴ്‌സ്, ദിബ്രൂഗഢ്. ഗാങ്‌ടോക്, ഗുവാഹാട്ടി, ഹൈദരാബാദ്, ഇംഫാല്‍, ഇറ്റാനഗര്‍, ജയ്പുര്‍, ജമ്മു, കൊഹിമ, കാലിംപോങ്, കൊല്‍ക്കത്ത, ലേ, ലഖ്‌നൗ, മീററ്റ്, മുംബൈ, നാഗ്പുര്‍, പട്‌ന, റായ്പുര്‍, റാഞ്ചി, ഷില്ലോങ്, ഷിംല, സിലിഗുരി, ശ്രീനഗര്‍, തിരുവനന്തപുരം, വാരാണസി, വിജയവാഡ.

ശമ്പളം

സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യുട്ടീവ് തസ്തികയില്‍ 21,700-69,100 രൂപയും എം.ടി.എസ്. (ജനറല്‍) തസ്തികയില്‍ 18,000-56,900 രൂപയുമാണ് ശമ്പളം. (കേന്ദ്രഗവണ്‍മെന്റിന്റെ മറ്റ് അലവന്‍സുകളും 20 ശതമാനം സ്‌പെഷ്യല്‍ സെക്യൂരിറ്റി അലവന്‍സും ലഭിക്കും).

യോഗ്യത

പത്താംക്ലാസ് വിജയം/തത്തുല്യമാണ് വിദ്യാഭ്യാസയോഗ്യത. ഏതു സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ താമസക്കാരനാകണം. പ്രാദേശികഭാഷ അറിയണം.

വിശദവിവരങ്ങള്‍ക്ക്: www.mha.gov.in, www.ncs.gov.in , അവസാന തീയതി:നവംബര്‍ 25


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.