Sections

ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണി പിടിക്കാന്‍ വണ്‍പ്ലസ്;  20000 രൂപയില്‍ താഴെ വിലയുള്ള ആദ്യ വണ്‍പ്ലസ് ഫോണ്‍ എത്തി

Friday, Apr 29, 2022
Reported By Ambu Senan

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 695 ചിപ്‌സെറ്റ് ആണ് nord ce 2 lite 5G ഉപയോഗിച്ചിരിക്കുന്നത്

 

20000 രൂപയില്‍ താഴെ വിലയുള്ള ആദ്യ ഫോണ്‍ പുറത്തിറക്കി വണ്‍പ്ലസ്. ഇന്നലെ നടന്ന ലോഞ്ചിംഗില്‍ വണ്‍പ്ലസ് 10 ആര്‍ 5ജി, നോര്‍ഡ് 2 ലൈറ്റ് 5ജി എന്നീ മോഡലുകളും നോര്‍ഡ് ഇയര്‍ ബഡ്സും കമ്പനി അവതരിപ്പിച്ചു.

വിവോ ടി1, റെഡ്മി 11 പ്രോ 5ജി, റിയല്‍മി 9 പ്രോ 5ജി എന്നീ ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്ന ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 695 ചിപ്‌സെറ്റ് ആണ് nord ce 2 lite 5G ഉപയോഗിച്ചിരിക്കുന്നത്. 64 എംപി റിയര്‍ ക്യാമറ, 2+2 മാക്രോ, ഇന്‍ഡെപ്ത് സെന്‍സര്‍ ക്യാമറയാണ് ഫോണിനുള്ളത്. 16 എംപിയാണ് മുന്‍ ക്യാമറ.

Oneplus nord ce 2 lite 5G

രണ്ട് വേരിയന്റുകളിലാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ 2 ലൈറ്റ് 5ജി എത്തുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 19,999 രൂപയാണ് വില. 8 ജിബ + 128 ജിബി സ്റ്റോറേജ് മോഡല്‍ 21,999 രൂപയ്ക്കും ലഭിക്കും. ഏപ്രില്‍ 30 മുതല്‍ ആമസോണ്‍, വണ്‍പ്ലസ് വെബ്സൈറ്റുകളിലും പ്രധാന റീട്ടെയില്‍ സ്റ്റോറുകളിലും ഫോണിന്റെ വില്‍പ്പന ആരംഭിക്കും.

OnePlus Nord CE 2 Lite-ല്‍ 33W SuperVOOC ചാര്‍ജര്‍, സിഗ്‌നേച്ചര്‍ റെഡ് യുഎസ്ബി ടൈപ്പ്-സി കേബിള്‍, ക്ലിയര്‍ കേസ് എന്നിവ ബോക്സിനുള്ളിലുണ്ട്. ഇതുകൂടാതെ, വാങ്ങുന്നവര്‍ക്ക് നോര്‍ഡ് സ്റ്റിക്കറുകള്‍, ഒരു സിം ഇജക്റ്റ് പിന്‍, റെഡ് കേബിള്‍ ക്ലബ് അംഗത്വ കാര്‍ഡ് എന്നിവ ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.