Sections

ഡിജിറ്റൽ എംഎസ്എംഇ എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു

Wednesday, Nov 29, 2023
Reported By Admin
MSME KIED

ഡിജിറ്റൽ എംസ്എംഇ വർക്ക്ഷോപ്പ്


ഗവണ്മെന്റ് ഓഫ് ഇന്ത്യ എംഎസ്എംഇ - ഡിസി യുടെ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (KIED), ഡിജിറ്റൽ എംഎസ്എംഇ എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.

2023 ഡിസംബർ 2 ശനിയാഴ്ച രാവിലെ 10 മുതൽ 5 വരെയാണ് പ്രോഗ്രാം എന്റെർപ്രൈസ് ഡെവലപ്പ്മെന്റ് സെന്റർ, നാലാം നില ഇങ്കൽ ടവർ 1, ഇങ്കൽ ബിസിനസ് പാർക്ക്, അങ്കമാലി ക്യാമ്പസ്സിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. നിലവിൽ സംരംഭം തുടങ്ങി പ്രവർത്തി പരിചയമുള്ള സംരംഭകർക്കും, സംരംഭക തല്പരർക്കും പരിശീലനത്തിൽ പങ്കെടുക്കാം. എംസ്എംഇകളുടെ പ്രവർത്തനം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ആവശ്യകതയും, പ്രയോജനവും ലക്ഷ്യം വച്ച് കൊണ്ടുള്ള വർക്ക് ഷോപ്പ് ആണിത്.

താൽപര്യമുള്ളവർ വെബ്സൈറ്റ് സന്ദർശിക്കുക. www.kied.Info. അവസാന തീയതി നവംബർ 30. കൂടുതൽ വിവരങ്ങൾക്ക് : 0484 2532890/2550322/9946942210. പ്രവേശനം സൗജന്യമാണ്.



സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.