- Trending Now:
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗി ഡെലിവറി പാർട്ണേഴ്സിനായി ഓണമത്സരം സംഘടിപ്പിക്കുന്നു. ഓണം - പൊന്നോണം എന്ന് പേരിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ വിജയികൾക്കായി നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗോൾഡ് കോയിൻ, സ്മാർട്ട് ഫോൺ, എൽഇഡി ടിവി, ഗിഫ്റ്റ് വൗച്ചർ തുടങ്ങി ഒട്ടനവധി സമ്മാനങ്ങളാണ് ഈ ഓണക്കാലത്ത് വിജയികളെ കാത്തിരിക്കുന്നത്.
നേരത്തെ ഐപിഎൽ മത്സരത്തിനോട് അനുബന്ധിച്ച് സ്വിഗി തങ്ങളുടെ ഡെലിവറി പാർട്ണേഴ്സിനായി മത്സരം സംഘടിപ്പിച്ചിരുന്നു. ദേശിയ തലത്തിൽ നടന്ന മത്സരത്തിൽ ഒന്നാം സമ്മാനമായ മോട്ടോർ സൈക്കിൾ മൊഹമ്മദ് ഷഫീക് കരസ്ഥമാക്കി. രണ്ടാം സമ്മാനമായ എച്ച് ഡി എൽ ഇ ഡി ടിവി തിരുവനന്തപുരം തമ്പാനൂർ മേഖലയിലെ ഡെലിവെറി പാർട്ണറായ മനോജ് വി.കെ യും നേടി.
ഓണ ഓഫറുകളുമായി സോണി ഇന്ത്യ... Read More
ഇന്ത്യയിലെ നഗര ഉപഭോക്താക്കളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള കമ്പനിയുടെ ബിസിനസ്സ് ധാർമ്മികത എത്തിക്കുന്നതിന് ഡെലിവറി പാർട്ണേഴ്സ് വളരെ പ്രധാനമാണെന്ന് സ്വിഗ്ഗി ഓപ്പറേഷൻ സ്ട്രാറ്റജി വൈസ് പ്രസിഡന്റ് രോഹിത് ശർമ്മ പറഞ്ഞു. സ്ഥിരതയോടും അർപ്പണബോധത്തോടും കൂടി ഉപഭോക്താക്കളെ സേവിക്കാൻ ഞങ്ങളെ സഹായിക്കുന്ന ഡെലിവറി എക്സിക്യൂട്ടീവുകൾക്ക് പ്രതിഫലം നൽകുന്നതിൽ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.