Sections

ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം റീട്ടെയിൽ സാന്നിധ്യം ഇരട്ടിയാക്കി ഒഡീസ് ഇലക്ട്രിക്

Tuesday, Sep 23, 2025
Reported By Admin
Odysse Electric Doubles EV Retail Presence in India

മുംബൈ: ഇലക്ട്രിക് വാഹന (ഇവി) വിപണിയിലെ മുൻനിരക്കാരായ ഒഡീസ് ഇലക്ട്രിക്, 12 മാസത്തിനുള്ളിൽ തങ്ങളുടെ റീട്ടെയിൽ സാന്നിധ്യം ഇരട്ടിയാക്കി. 2024 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ 150-ലധികം നഗരങ്ങളിൽ നിന്ന് 2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തോടെ ഏകദേശം 300 പിൻകോഡുകളിൽ സാന്നിധ്യം രേഖപ്പെടുത്തി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വളർന്നു.

ഇന്ന്, പ്രധാന മെട്രോകൾ, ടയർ-2, ടയർ-3 വിപണികൾ എന്നിവ ഉൾക്കൊള്ളുന്ന 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒഡീസ് ഇലക്ട്രിക്കിന് സാന്നിധ്യമുണ്ട്. ഇന്ത്യയുടെ ഇലക്ട്രിക് വാഹന വ്യവസായം വർഷം തോറും മൂന്നക്ക വളർച്ച രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിൽ, വികസിപ്പിച്ച നെറ്റ്വർക്ക് ശക്തമായ പ്രവേശനക്ഷമത, വിൽപ്പനാനന്തര സേവനം, സ്കൂട്ടറുകളുടെ വേഗത്തിലുള്ള സ്വീകാര്യത എന്നിവ ഉറപ്പാക്കുന്നു.

വിപുലീകരണത്തിന്റെ ഭാഗമായി, കമ്പനി അടുത്തിടെ ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പുതിയ ഡീലർഷിപ്പുകൾ കൂട്ടിച്ചേർത്തു. ഓരോ പുതിയ ഔട്ട്ലെറ്റും ഒഡിസ് ഇലക്ട്രിക്കിന്റെ സമ്പൂർണ്ണ ഉൽപ്പന്ന പോർട്ട്ഫോളിയോ വാഗ്ദാനം ചെയ്യുന്നു, അതിൽ നഗര യാത്രക്കാർക്കും ആദ്യമായി ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്കും വേണ്ടി രൂപകൽപ്പന ചെയ്ത ലോ-സ്പീഡ്, ഹൈ-സ്പീഡ് വേരിയന്റുകൾ ഉൾപ്പെടുന്നു.

ഒഡീസ് ഇലക്ട്രിക് സിഇഒ നെമിൻ വോറ പറഞ്ഞു, ''എല്ലാവർക്കും ഇലക്ട്രിക് മൊബിലിറ്റി ആക്സസ് ചെയ്യാനും ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരാനും സൗകര്യമൊരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ വർഷം 150-ലധികം നഗരങ്ങളിൽ നിന്ന് ഇന്ന് ഏകദേശം 300 പിൻ കോഡുകളിലേക്ക് ഞങ്ങളുടെ സാന്നിധ്യം വളർത്തിയെടുത്തത് അഭിമാനകരമായ നേട്ടമാണ്, ഇത് ഞങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസവും ഞങ്ങളുടെ നെറ്റ്വർക്ക് പങ്കാളികളുടെ ശക്തിയും കാണിക്കുന്നു.''

ഇതിനിടെ നേപ്പാൾ, പെറു, ഫിലിപ്പീൻസ്, ആഫ്രിക്ക എന്നീ രാജ്യങ്ങളിലും ഒഡീസ് വിദേശത്ത് സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. സുസ്ഥിരവും സീറോ-എമിഷൻ ഗതാഗതത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിൽ ഒഡീസ് ഇലക്ട്രിക്കിന് നിർണായക പങ്ക് വഹിക്കാൻ കഴിയും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.