Sections

തുടർച്ചയായ നാലാം വർഷവും ഇലക്ട്രിക് കൊമേഴ്സ്യൽ വാഹന വിപണിയിൽ ഒന്നാമതായി മഹീന്ദ്ര

Sunday, Apr 05, 2026
Reported By Admin
Mahindra Leads EV Market, Sells 1 Lakh+ Vehicles

കൊച്ചി: ഇന്ത്യയിലെ ഇലക്ട്രിക് കൊമേഴ്സ്യൽ വാഹന വിപണിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ച് മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് 2026 സാമ്പത്തിക വർഷത്തിലും മികച്ച പ്രകടനം നടത്തി. തുടർച്ചയായ നാലാം വർഷവും രാജ്യത്തെ ഒന്നാം നമ്പർ ഇലക്ട്രിക് കൊമേഴ്സ്യൽ വാഹന നിർമ്മാതാക്കളായി കമ്പനി തിരഞ്ഞെടുക്കപ്പെട്ടു.

ഒറ്റ സാമ്പത്തിക വർഷത്തിൽ തന്നെ ഒരു ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിക്കുന്ന ആദ്യ വാണിജ്യ വാഹന നിർമ്മാതാക്കളെന്ന റെക്കോഡും മഹീന്ദ്ര ഇതോടൊപ്പം സ്വന്തമാക്കി. എൽ5 കാറ്റഗറിയിൽ 39.7 ശതമാനം വിപണി വിഹിതവുമായി കമ്പനി കരുത്ത് തെളിയിച്ചു. ഇതുവരെ മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങൾ ആകെ 600 കോടി കിലോമീറ്ററിലധികം ദൂരം പിന്നിട്ടു. ഇതിലൂടെ ഏകദേശം 240 കിലോ മെട്രിക് ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാനായി. 3.4 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് കമ്പനി ഇതുവരെ വിറ്റഴിച്ചത്.

ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ പരിഗണിച്ച് പുറത്തിറക്കിയ 'മഹീന്ദ്ര ഉഡോ' എന്ന പുതിയ മോഡലാണ് ഈ വർഷത്തെ പ്രധാന ആകർഷണം. സെഗ്മെന്റിൽ ആദ്യമായി റിവേഴ്സ് ത്രോട്ടിൽ സംവിധാനത്തിന് പുറമേ, മികച്ച എയറോഡൈനാമിക് ഡിസൈനും ഡ്രൈവർമാർക്ക് കൂടുതൽ സൗകര്യപ്രദമായ ഫീച്ചറുകളും ഇതിലുണ്ട്. ഒറ്റ ചാർജിങിൽ 200 കിലോമീറ്റർ ദൂരം സഞ്ചരിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.