Sections

യുഎഇയിൽ ബ്രൈഡൽവെയർ/ഈവനിങ് ഗൗൺ ടെയ്ലേഴ്സ്

Saturday, May 17, 2025
Reported By Admin
Dubai Fashion Brand Hiring Skilled Bridalwear/Evening Gown Tailors via ODEPC

ദുബൈ ആസ്ഥാനമായ പ്രമുഖ ഫാഷൻ കമ്പനിയിലേക്ക് ഒഡെപെക് വഴി സ്കിൽഡ് ബ്രൈഡൽവെയർ/ഈവനിങ് ഗൗൺ ടെയ്ലേഴ്സിനെ തെരഞ്ഞെടുക്കും.

അഞ്ച് വർഷത്തെ തൊഴിൽപരിചയം അനിവാര്യം. പ്രായപരിധി: 20-50. നൈപുണ്യനില, വേഗത, ഫിനിഷിങ് നിലവാരം എന്നിവയെ അടിസ്ഥാനമാക്കിയാകും ശമ്പളം. താമസസൗകര്യം, വിസ, താമസ സ്ഥലത്തുനിന്ന് ജോലി സ്ഥലത്തേക്കുള്ള യാത്ര എന്നിവ സൗജന്യമായിരിക്കും.

അപേക്ഷകർ എസ്എസ്എൽസി പാസായിരിക്കണം. താൽപര്യമുള്ളവർ ബയോഡാറ്റ, പാസ്പോർട്ട് എന്നിവ 2025 മെയ് 20ന് മുമ്പ് recruit@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കണം.

അപേക്ഷകർ ബ്രൈഡൽവെയർ/ഈവനിങ് ഗൗൺ ടെയ്ലറിങ് വർക്കിൽ ഏർപ്പെട്ട രണ്ട് മിനിറ്റിൽ കുറയാത്ത വീഡിയോ 9778620460 നമ്പറിലേക്ക് വാട്ട്സ് ആപ് ചെയ്യണം.

വിശദവിവരങ്ങൾ www.odepc.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2329440/41/42/43/45,9778620460.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.