Sections

മുത്തൂറ്റ് ഫിനാൻസിൻറെ ആകെ വായ്പാ ആസ്തികൾ 1 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലു പിന്നിട്ടു

Thursday, May 15, 2025
Reported By Admin
Muthoot Finance Crosses ₹1.22 Lakh Crore in Loan Assets with Record Annual Growth

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പ ആസ്തികൾ 37 ശതമാനം വാർഷിക വർധനവോടെ എക്കാലത്തേയും ഏറ്റവും ഉയർന്ന നിലയായ 1,22,181 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസിൻറെ മാത്രം വായ്പകൾ 43 ശതമാനം വാർഷിക വർധനവോടെ എക്കാലത്തേയും ഏറ്റവും ഉയർന്ന നിലയായ 1,08,648 കോടി രൂപയിലെത്തി.

സംയോജിത അറ്റാദായം 20 ശതമാനം വാർഷിക വർധനവോടെ എക്കാലത്തേയും ഏറ്റവും ഉയർന്ന നിലയിൽ 5,352 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസിൻറെ മാത്രം അറ്റാദായം 28 ശതമാനം വാർഷിക വർധനവോടെ എക്കാലത്തേയും ഏറ്റവും ഉയർന്ന നിലയിൽ 5,201 കോടി രൂപയിലും എത്തിയിട്ടുണ്ട്.

കൈകാര്യം ചെയ്യുന്ന സ്വർണ പണയ വായ്പ ആസ്തികൾ 41 ശതമാനം വാർഷിക വളർച്ചയോടെ 1,02,956 കോടി രൂപയിലെത്തി. ബ്രാഞ്ചുകളിലെ ശരാശരി സ്വർണ പണയ വായ്പ ആസ്തികളും എക്കാലത്തേയും ഏറ്റവും ഉയർന്ന നിലയിൽ 21.21 കോടി രൂപയിലും എത്തിയിട്ടുണ്ട്.

പുതിയ ഉപഭോക്താക്കൾക്കുള്ള സ്വർണ പണയ വായ്പ വിതരണവും ഏതൊരു വർഷത്തേയും അപേക്ഷിച്ച് ഉയർന്ന നിലയിൽ 17,99,767 ഉപഭോക്താക്കൾക്കായി 21,888 കോടി രൂപയായി ഉയർന്നു. പലിശ ശേഖരണത്തിൻറെ കാര്യത്തിലും ഏറ്റവും ഉയർന്ന നിലയിൽ 15,586 കോടി രൂപയെന്ന നില കൈവരിച്ചു. തങ്ങളുടെ ലോക്കറുകളിൽ 208 ടൺ സ്വർണം എന്ന റെക്കോർഡ് ശേഖരം ഉള്ളതായും കമ്പനി അറിയിച്ചു. ഓഹരി ഒന്നിന് 26 രൂപ എന്ന നിലയിൽ 260 ശതമാനം ലാഭ വിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.

തങ്ങളുടെ സംയോജിത വായ്പ ആസ്തികൾ 1,22,181 കോടി രൂപയിലെത്തി 1 ലക്ഷം കോടി രൂപയെന്ന ചരിത്രപരമായ നാഴികക്കല്ലു പിന്നിട്ടതായി പ്രവർത്തന ഫലങ്ങളെ കുറിച്ചു പ്രതികരിച്ച മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. മുത്തൂറ്റ് ഫിനാൻസിൻറെ മാത്രം വായ്പ ആസ്തികളും ഒരു ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലു പിന്നിട്ട് 1,08,648 കോടി രൂപയിലെത്തി. വൈവിധ്യവൽകൃതമായ സാമ്പത്തിക സേവന ഗ്രൂപ്പായി ഉയരാനുള്ള തങ്ങളുടെ കാഴ്ചപ്പാടാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1 ലക്ഷം കോടി രൂപയെന്ന ചരിത്രപരമായ നാഴികക്കല്ലു പിന്നിട്ട വർഷമാണിതെന്നു പ്രഖ്യാപിക്കാൻ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. സ്വർണ പണയ വ്യവസായ മേഖലയിലെ വിശ്വസനീയ പങ്കാളി എന്ന സ്ഥാനം ഊട്ടിയുറപ്പിക്കുന്ന വിധത്തിൽ പുതിയ ഉപഭോക്താക്കൾക്കായി 21,888 കോടി രൂപ വിതരണം ചെയ്തു. സ്വർണ പണയ ബിസിനസിന് ഒപ്പം മറ്റു മേഖലകളും മികച്ച വളർച്ച കൈവരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.