- Trending Now:
കൊച്ചി: 138 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ (നീല മുത്തൂറ്റ്) പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് (എംഎഫ്എൽ) മൂന്നു പരസ്യചിത്രങ്ങൾ പുറത്തിറക്കുന്നു. ബ്രാൻഡ് അംബാസഡർ ഷാരൂഖ് ഖാനെ ഉൾപ്പെടുത്തി നിർമിച്ച പരസ്യചിത്രങ്ങളിലൂടെ സ്വർണ്ണ വായ്പകളുടെ എളുപ്പം, വേഗത, സൗകര്യം എന്നീ പ്രയോജനങ്ങൾ ഉപഭോക്താക്കളിലേയ്ക്ക് എത്തിയ്ക്കാനാണ് എംഎഫ്എൽ ലക്ഷ്യമിടുന്നത്. മുത്തൂറ്റ് ഫിൻകോർപ്പിനെ രാജ്യത്തെ യഥാർത്ഥ സ്വർണ്ണ വായ്പാ വിദഗ്ധരായി ഉയർത്തിക്കാട്ടുകയും ഓരോ ഇന്ത്യക്കാരനും സ്വർണ്ണ വായ്പകൾ തടസരഹിതമായി ലഭ്യമാക്കുന്നതിനുള്ള ബ്രാൻഡിൻറെ പ്രതിബദ്ധത അടിവരയിടുകയും ചെയ്യുന്നതാണ് ഈ കാമ്പയിൻ.
ഈ പ്രചാരണത്തിൻറെ ശക്തമായ സന്ദേശം സ്വർണ്ണ വായ്പകൾ ഉപഭോക്താക്കളെ ശാക്തീകരിക്കണം എന്നതാണ്. 3700-ലധികം ശാഖകളും മുത്തൂറ്റ് ഫിൻകോർപ്പ് വൺ ആപ്പ് വഴിയുള്ള മികച്ച ഡിജിറ്റൽ അനുഭവത്തിലൂടെ വിശ്വാസ്യതയും സാങ്കേതികവിദ്യയും സംയോജിപ്പിച്ച് എവിടെ നിന്നും എപ്പോഴും ഒരൊറ്റ മിസ്ഡ് കോളിലൂടെ പോലും സ്വർണ്ണ വായ്പകൾ ലഭ്യമാക്കുന്നു.
മൂൺഷോട്ട് എന്ന ക്രിയേറ്റീവ് ഏജൻസിയുടെ ആശയത്തിലാണ് ഈ കാമ്പയിൻ ദിവസേനയുള്ള വായ്പാ പോരാട്ടങ്ങളെ ചിരിയുടെയും ആശ്വാസത്തിൻറെയും നിമിഷങ്ങളാക്കി മാറ്റുന്നു. നീണ്ട ക്യൂകൾ, അനാവശ്യമായ പേപ്പർവർക്കുകൾ എന്നിവ യിലൂടെ ഓരോ പരസ്യചിത്രവും മുത്തൂറ്റ് ഫിൻകോർപ്പിൻറെ സ്വർണ വായ്പ പ്രക്രിയയിലെ സൗകര്യം എടുത്തുകാണിക്കുന്നതാണ്.
ഇന്ത്യയിലെ യഥാർത്ഥ സ്വർണ്ണ വായ്പാ വിദഗ്ധർ എന്ന സ്ഥാനം ഉറപ്പിക്കുകയാണ് പുതിയ പരസ്യ കാമ്പയിനിലൂടെ. നൂതനവും സൗകര്യപ്രദവുമായ സാമ്പത്തിക പരിഹാരങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കളെ ശാക്തീകരിക്കുക എന്ന മുത്തൂറ്റ് ഫിൻകോർപ്പിൻറെ കാഴ്ചപ്പാടിനെയാണ് ഈ കാമ്പയിൻ കാണിക്കുന്നതെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ് പറഞ്ഞു. ബ്രാൻഡ് അംബാസഡറായ ഷാരൂഖ് ഖാനെ വീണ്ടും പങ്കാളിയാക്കിയതിൽ തങ്ങൾ ഏറെ സന്തോഷവാന്മാരാണ്. സ്വർണ്ണ വായ്പ പ്രക്രിയയുടെ എളുപ്പവും സൗകര്യവും ഷാരുഖ് ഖാൻ ഈ കാമ്പയിനിലൂടെ അവതരിപ്പിക്കും. ഇത് വിശ്വസനീയമായ ഒരു ധനകാര്യ സേവന ദാതാവ് എന്ന തങ്ങളുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതാണ്. ഷാരുഖ് ഖാൻ തൻറെ നർമ്മത്തിലൂടെയും വ്യക്തിപ്രഭാവത്തിലൂടെയും കാമ്പയിൻ മനോഹരമായി അവതരിപ്പിക്കുന്നു. തങ്ങളുടെ സ്വർണ്ണ വായ്പാ സേവനങ്ങളുടെ സൗകര്യവും എളുപ്പത്തിൽ ലഭ്യമാകുന്നതും തങ്ങളുടെ ഉപഭോക്താക്കൾക്ക് അവരുടെ ലക്ഷ്യങ്ങൾ നേടാൻ കരുത്ത് പകരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാരമ്പര്യമുള്ള ബ്രാൻഡുകളുമായി പ്രവർത്തിക്കുന്നത് എപ്പോഴും മികച്ച അനുഭവമാണ്. കാരണം അവരുടെ ചരിത്രത്തെ ആദരിച്ചുകൊണ്ട് അവരുടെ ശക്തമായ ബ്രാൻഡ് മൂല്യത്തിന് കൂടുതൽ കരുത്ത് നൽകുകയും ചെയ്യുന്നതിനൊപ്പം പുതിയ സാധ്യതകൾ തേടേണ്ടതുണ്ട്. 100 വർഷത്തിലധികം പാരമ്പര്യമുള്ള ഒരു ബ്രാൻഡായ മുത്തൂറ്റ് ഫിൻകോർപ്പുമായുള്ള സഹകരണം ഏറ്റവും ആകർഷകരമായിരുന്നു. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ ഈ ബ്രാൻഡിൻറെ മുഖവുമാണ്. മുത്തൂറ്റ് ഫിൻകോർപ്പ് ടീമുമായുള്ള സഹകരണം സന്തോഷകരമായ അനുഭവമായിരുന്നു. അവർക്ക് മികച്ച ആശയങ്ങളോട് തുറന്ന മനസ്സായിരുന്നു, കൂടാതെ എല്ലാ വിശദാംശങ്ങളും കൃത്യമായി ലഭിക്കാൻ തങ്ങളെ കൂടുതൽ പരിശ്രമിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഷാരൂഖ് ഖാനുമായി പ്രവർത്തിക്കുന്നത് ഒരു സ്വപ്നം പോലെയാണ്. അദ്ദേഹത്തിൻറെ തനത് ശൈലിയിൽ അഭിനയിച്ചു, മികച്ച പ്രകടനങ്ങൾ നടത്തി, കൂടാതെ സർഗ്ഗവൈഭ തലത്തെ പല പടികൾ ഉയർത്തിയെന്ന് മൂൺഷോട്ടിൻറെ സഹസ്ഥാപകനായ ദേവയ്യ ബോപണ്ണ പറഞ്ഞു.
മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, ഗുജറാത്തി എന്നീ ഭാഷകളിൽ ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, പ്രിൻറ്, ഔട്ട്ഡോർ, നേരിട്ടുള്ള പ്രചാരണ പരിപാടികൾ എന്നിവയിലൂടെ ഈ കാമ്പയിൻ ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരിലേക്ക് പരമാവധി ശ്രദ്ധയും ബന്ധവും ഉറപ്പാക്കിക്കൊണ്ട് പ്രവർത്തിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.