- Trending Now:
കൊച്ചി: റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷം 25 ശതമാനം വർധനവോടെ നികുതിക്ക് മുമ്പുള്ള ലാഭം 247 കോടി രൂപ കൈവരിച്ചു. എല്ലാ മേഖലകളിലും ശക്തമായ പ്രകടനം കാഴ്ചവെച്ചു കൊണ്ടാണ് കമ്പനിയുടെ ഈ മുന്നേറ്റം.
കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികൾ 9 ശതമാനം വാർഷിക വളർച്ചയോടെ 38,725 കോടി രൂപയിലെത്തി. പുതിയ ബിസിനസ് പ്രീമിയം 1,245 കോടി രൂപയിലും ആകെ പ്രീമിയം 5,711 കോടി രൂപയിലുമാണ് എത്തിയിട്ടുള്ളത്. നിയന്ത്രണ മാനദണ്ഡങ്ങൾ അനുശാസിക്കുന്നതിലും വളരെ ഉയർന്ന നിലയിൽ 235 ശതമാനം സോൾവൻസി അനുപാതവും കമ്പനി നിലനിർത്തുന്നുണ്ട്.
ഉപഭോക്തൃ കേന്ദ്രീകൃത നീക്കങ്ങൾ മുഖ്യമായി കാണുന്ന കമ്പനി 98.9 ശതമാനമെന്ന ക്ലെയിം തീർപ്പാക്കൽ അനുപാതം നേടിയിട്ടുണ്ടെന്ന് 2025 മാർച്ച് 31-ലെ കണക്കുകൾ സൂചിപ്പിക്കുന്നു. 68,793 സജീവ അഡൈ്വസർമാരാണ് കമ്പനിക്കുള്ളത്.
അച്ചടക്കത്തോടെയുള്ള പദ്ധതികൾ നടപ്പാക്കൽ, ഉപഭോക്താവ് ആദ്യം എന്ന ചിന്താഗതി, ശക്തമായ അടിത്തറകൾ എന്നിവയാണ് തങ്ങൾക്ക് ലാഭക്ഷമത വർധിപ്പിക്കാൻ സഹായകമായ മുഖ്യ ഘടകങ്ങളെന്നും ഭാവിയിലേക്ക് അനുസൃതമായ, ഉപഭോക്തൃ കേന്ദ്രീകൃതമായ പദ്ധതികൾ അവതരിപ്പിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ അഷീഷ് വോറ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.