- Trending Now:
കൊച്ചി: മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിലെ നാഷണൽ പെയ്മെൻറ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പവിലിയൻ ഡിജിറ്റൽ പെയ്മെൻറ് രംഗത്തു ഭാവിയിൽ സംഭവിക്കാനിരിക്കുന്ന മാറ്റങ്ങളും കണ്ടുപിടുത്തങ്ങളും അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധേയമാകുന്നു. നിർമിതബുദ്ധി, എല്ലാവരേയും ഉൾപ്പെടുത്തൽ, പുതുമകൾ എന്നിവയുടെ അടിസ്ഥാനത്തിൽ അടുത്ത ദശാബ്ദത്തിൽ സംഭവിക്കുന്നവയുടെ രൂപരേഖയാണ് ഇവിടെ എൻപിസിഐ അവതരിപ്പിക്കുന്നത്. സാമ്പത്തിക രംഗത്തെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് എൻപിസിഐ നടത്തുന്ന നീക്കങ്ങളും പവിലിയൻറെ ഓരോ വിഭാഗങ്ങളിലും വ്യക്തമാക്കുന്നുണ്ട്.
യുപിഐ രംഗത്തെ മാറ്റങ്ങൾ, ഭീം ആപ് ഉൾപ്പെടെയുള്ളവയുടെ സവിശേഷതകൾ, യുപിഐ എടിഎം തുടങ്ങിയവയാണ് യുപിഐ വിഭാഗത്തിലെ സവിശേഷതകൾ. റുപെ വഴിയുള്ള പ്രത്യേക നേട്ടങ്ങൾ സവിശേഷതകൾ തുടങ്ങിയവ വിവരിക്കുന്ന പ്രത്യേക വിഭാഗവും പവിലിയനിലുണ്ട്. പരമ്പരാഗത കാർഡുകൾ ഇല്ലാതെയുള്ള പണമടക്കൽ രീതികൾ, റുപെ ഓൺ ദി ഗോ തുടങ്ങിയവ അനുഭവിക്കാൻ ഇവിടെയെത്തുന്നവർക്ക് അവസരം ലഭിക്കും. എൻപിസിഐ ഭാരത് ബിൽ പെ, എൻപിസിഐ ഇൻറർനാഷണൽ സോൺ തുടങ്ങിയവയാണ് മറ്റു പ്രധാന വിഭാഗങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.