Sections

ആമസോണ്‍ പേ ഉപയോഗിച്ച് ഷോപ്പിംഗ് മാത്രമല്ല നിക്ഷേപവും നടത്താം 

Sunday, Nov 13, 2022
Reported By admin
amazon pay

ഓരോ ഇടപാടുകള്‍ നടത്തുന്നതും വെല്‍ത് അക്കൗണ്ടില്‍ കാണാം

 

സാധനങ്ങള്‍ വാങ്ങുന്നതിനു മാത്രമല്ല നിക്ഷേപം നടത്താനും നമുക്ക് ആമസോണ്‍ പേയിലൂടെ സാധിക്കും. ആമസോണ്‍ 'കുവേര' യുമായി സഹകരിച്ചാണ് 'വെല്‍ത് അക്കൗണ്ട്' വഴി നേരിട്ടുള്ള നിക്ഷേപങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നത്. ഇതിലൂടെ നിക്ഷേപം തുടങ്ങാനും, ഇടപാടുകള്‍ നടത്താനും, വിശകലനം നടത്താനും സാധിക്കും. വെല്‍ത് അക്കൗണ്ട് വഴി പല ബ്രോക്കര്‍മാരുടെ മ്യൂച്ചല്‍ ഫണ്ടുകള്‍ ഒരുമിച്ച് ആക്കാനും സാധിക്കും. 

എങ്ങനെ?

Amazon Pay ഡാഷ്ബോര്‍ഡിലെ 'FD & Mutual Funds' ഐക്കണില്‍ ക്ലിക്ക് ചെയ്യുക. വെല്‍ത്ത് പ്ലാറ്റ്ഫോമിലേക്ക് പോകുന്നതിനുള്ള നിബന്ധനകള്‍ അംഗീകരിക്കുക.

ഇ മെയിലും മൊബൈല്‍ നമ്പറും സ്ഥിരീകരിച്ചും KYC പൂര്‍ത്തിയാക്കിയും വെല്‍ത്ത് അക്കൗണ്ടില്‍ ബാങ്ക് വിശദാംശങ്ങള്‍ ചേര്‍ത്തും അക്കൗണ്ട്  തുടങ്ങുന്നത്  പൂര്‍ത്തിയാക്കുക.

ഇതിന്റെ കൂടെ പാന്‍ കാര്‍ഡും, ബാങ്ക് അക്കൗണ്ടും നല്‍കണം. സെബി നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ 'വെല്‍ത് അക്കൗണ്ട്' സുരക്ഷിതമാണ്. ഇത് ഉപയോഗിക്കുന്നതിന് നിരക്കുകള്‍ പ്രത്യേകിച്ച് ഒന്നും ഇല്ല. ആമസോണിന്റെ പ്ലാറ്റ്ഫോമിലാണ് ഇതെങ്കിലും, ആമസോണ്‍ പേ ബാലന്‍സ് ഉപയോഗിച്ച് മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങാനോ, സ്ഥിര നിക്ഷേപം നടത്താനോ സാധിക്കില്ല.

അതിനായി ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണം.എന്നാല്‍ വെല്‍ത് അക്കൗണ്ട് ഉള്ള ഉപഭോക്താക്കള്‍ക്ക്  ആമസോണ്‍ ഗിഫ്റ്റ്  കാര്‍ഡ്  ലഭിക്കും.  ആമസോണ്‍ പേ ലേറ്റര്‍, നോ കോസ്റ്റ് ഇ എം ഐ ഉപയോഗിച്ചും മ്യൂച്ചല്‍ ഫണ്ടിലേക്കും, സ്ഥിര നിക്ഷേപത്തിലേക്കും പണം അടക്കാന്‍ സാധിക്കില്ല. ഓരോ ഇടപാടുകള്‍ നടത്തുന്നതും വെല്‍ത് അക്കൗണ്ടില്‍ കാണാം. ഷോപ്പിങ് നടത്തുന്ന വെബ്‌സൈറ്റിലൂടെ നിക്ഷേപം നടത്താനും, വിശകലനം ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.