Sections

മരുന്നു വിലയിൽ കൊള്ള വേണ്ട, 128 ഇനങ്ങളുടെ വില പുതുക്കി

Tuesday, Jan 17, 2023
Reported By admin
medicine

ഈ മരുന്നുകൾ നിർമ്മിക്കുന്ന എല്ലാ നിർമ്മാതാക്കളും ബ്രാൻഡുകളും ഉയർന്ന വിലയ്ക്കാണ് വില്പന നടത്തുന്നത്


ആൻറിബയോട്ടിക്കുകളും ആന്റിവൈറൽ മരുന്നുകളും ഉൾപ്പെടെ 128 മരുന്നുകളുടെ വില പരിഷ്കരിച്ച് ഡ്രഗ് പ്രൈസിംഗ് റെഗുലേറ്റർ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി. വില നിശ്ചയിച്ചിട്ടുള്ള മരുന്നുകളിൽ മോക്സിസില്ലിൻ, ക്ലാവുലാനിക് ആസിഡ് എന്നിവയുടെ ആന്റിബയോട്ടിക് കുത്തിവയ്പ്പുകൾ ഉൾപ്പെടുന്നു.

വാൻകോമൈസിൻ, ആസ്ത്മ മരുന്ന് സാൽബുട്ടമോൾ, കാൻസർ മരുന്ന് ട്രാസ്റ്റുസുമാബ്, ബ്രെയിൻ ട്യൂമർ ചികിത്സ മരുന്ന് ടെമോസോളോമൈഡ്, വേദനസംഹാരിയായ ഇബുപ്രോഫെൻ, പാരസെറ്റമോൾ എന്നിവയുടെ വിലയും പരിഷ്കരിച്ചിട്ടുണ്ട്.

വിജ്ഞാപനമനുസരിച്ച്, ഒരു അമോക്സിസിലിൻ ക്യാപ്സ്യൂളിന്റെ പരിധി വില 2.18 രൂപയായി നിശ്ചയിച്ചു; സിറ്റിറിസിൻ ഒരു ഗുളിക 1.68 രൂപ; അമോക്സിസിലിൻ, ക്ലാവുലാനിക് ആസിഡ് കുത്തിവയ്പ്പ് 90.38 രൂപ, ഇബുപ്രോഫെൻ 400 മില്ലിഗ്രാം ഗുളിക 1.07 രൂപ എന്നിങ്ങനെ പരിഷ്കരിച്ചിട്ടുണ്ട്.

ഈ മരുന്നുകൾ നിർമ്മിക്കുന്ന എല്ലാ നിർമ്മാതാക്കളും ബ്രാൻഡുകളും ഉയർന്ന വിലയ്ക്കാണ് വില്പന നടത്തുന്നത്. ഒപ്പം ജിഎസ്ടി കൂടി വരുമ്പോൾ വില വീണ്ടും ഉയരുന്നു. സർക്കാർ വിജ്ഞാപനം അനുസരിച്ച് എല്ലാവരുടേയും വിലകൾ പരിഷ്കരിക്കും. മരുന്നുകളുടെ വില പരിധിയിൽ കവിയരുത്.

നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) 2013ലെ ഡ്രഗ്സ് (വില നിയന്ത്രണ) ഓർഡർ (എൻഎൽഇഎം 2022) പ്രകാരം 12 മരുന്നുകളുടെ റീട്ടെയിൽ വിലയും നിശ്ചയിച്ചിട്ടുണ്ട്. ആൻറി ഡയബറ്റിസ് കോമ്പിനേഷൻ മരുന്നായ ഗ്ലിമെപിറൈഡ്, വോഗ്ലിബോസ്, മെറ്റ്ഫോർമിൻ (എക്സ്റ്റൻഡഡ് റിലീസ്) എന്നിവയുടെ ഒരു ടാബ്ലെറ്റിന്റെ ചില്ലറ വില 13.83 രൂപയാണ്.

അതുപോലെ, പാരസെറ്റമോൾ, ഫിനൈൽഫ്രിൻ ഹൈഡ്രോക്ലോറൈഡ്, ഡിഫെൻഹൈഡ്രാമൈൻ ഹൈഡ്രോക്ലോറൈഡ്, കഫീൻ എന്നിവയുടെ ഒരു ഗുളികയുടെ ചില്ലറ വില 2.76 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.