- Trending Now:
തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനിയറിങ്ങിൽ ആഗസ്റ്റ് 19ന് നിയുക്തി 2023 തൊഴിൽ മേള സംഘടിപ്പിക്കുന്നു. www.jobfest.kerala.gov.in ൽ Job Seeker Registration എന്ന ലിങ്കിലൂടെ ലഭിക്കുന്ന യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം അപേക്ഷിക്കാം. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ഹാൾ ടിക്കറ്റുമായി അന്നേ ദിവസം കോളജിൽ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം എത്തണം.
ഹാൾ ടിക്കറ്റിൽ അനുവദിച്ച സമയത്തിൽ മാത്രമേ ക്യാമ്പസിനുള്ളിൽ പ്രവേശിക്കാൻ പാടുള്ളൂ. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി, പി.ജി, ഐ.ടി.ഐ/ഡിപ്ലോമ, ബി.ടെക്, എം.ബി.എ, ഹോട്ടൽ മാനേജ്മെന്റ്, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതകളുള്ളവർക്ക് നിരവധി അവസരങ്ങൾ ലഭ്യമാണ്. ഉദ്യോഗാർഥികൾക്കുള്ള മറ്റ് നിർദേശങ്ങൾ ഹാൾ ടിക്കറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2741713, 0471-2992609, 9656841001.
ഓഗസ്റ്റ് 19-ന് 'ദിശ 2023' തൊഴിൽ മേള നടത്തുന്നു... Read More
തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.