- Trending Now:
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിനിന്നും സ്ഥാനമൊഴിഞ്ഞ് മുഖേഷ് അംബാനിയുടെ ഭാര്യ നിത അംബാനി. പകരം മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവരെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തി. ഇവരെ കമ്ബനിയുടെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിച്ചു. റിലയൻസിൽ തലമുറമാറ്റം സാധ്യമാവാനും റിലയൻസ് ഫൗണ്ടേഷൻ പ്രവർത്തനങ്ങളിൽ മുഴുവൻ സമയവും ഏർപ്പെടുവാനാണ് ഡയറക്ടർ പദവിയിൽ നിന്നുള്ള നിതയുടെ സ്ഥാനമൊഴിയൽ.
റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണായും നിത തുടരും. ഡയറക്ടർ സ്ഥാനം ഒഴിഞ്ഞ നിത അംബാനിയുടെ രാജി ഡയറക്ടർ ബോർഡ് അംഗീകരിച്ചു. എന്നാൽ നിത അംബാനി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബോർഡ് യോഗങ്ങളിൽ സ്ഥിരം ക്ഷണിതാവായി തുടരുകയും ചെയ്യും. നിലവിലെ ഡയറക്ടർ ബോർഡ് തീരുമാനം ഓഹരിയുടമകൾ കൂടി അംഗീകരിച്ചാൽ മക്കൾ ആഗസ്റ്റ് 28 മുതൽ ഡയറക്ടർ ബോർഡിലെ അംഗങ്ങളായി മാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.