Sections

മതിയായ അറിവില്ലാത്തതാണ് ഫ്യൂച്ചേഴ്‌സ് & ഓപ്ഷൻസ് ട്രേഡിങിലെ നഷ്ടത്തിൻറെ പ്രാഥമിക കാരണമെന്ന് 45% പുതിയ ട്രേഡർമാർ: ഷെയർഖാൻ സർവേ

Friday, Dec 29, 2023
Reported By Admin
Sharekhan

കൊച്ചി: ഫ്യൂച്ചേഴ്സ് & ഓപ്ഷൻസ് ട്രേഡിങിൽ നഷ്ടമുണ്ടാകുന്നതിനുള്ള പ്രാഥമിക കാരണം ആവശ്യമായ അറിവില്ലാത്തതാണെന്ന് 45 ശതമാനം പുതിയ ട്രേഡർമാരും ചൂണ്ടിക്കാട്ടുന്നതായി ഷെയർഖാൻ നടത്തിയ സർവേ വെളിപ്പെടുത്തുന്നു. വിപണിയുടെ നീക്കത്തെ കുറിച്ചു തങ്ങൾക്കു തീരുമാനമെടുക്കാനാവുന്നില്ലെന്ന് ഫ്യൂച്ചേഴ്സ് & ഓപ്ഷൻസിലെ 32 ശതമാനം പുതിയ ട്രേഡർമാരും ചൂണ്ടിക്കാട്ടുന്നതായും സർവേ വ്യക്തമാക്കുന്നു.

തങ്ങളുടെ നഷ്ടങ്ങൾ ആവറേജ് ചെയ്യുന്നതിന് കൂടുതൽ വാങ്ങുന്നതാണ് 55 ശതമാനം ട്രേഡർമാരുടേയും രീതി. ഫ്യൂച്ചേഴ്സ് & ഓപ്ഷൻസ് ട്രേഡിങിൽ വലിയ ശതമാനം നിക്ഷേപകർക്കു പണം നഷ്ടമാകുന്നു എന്ന സെബിയുടെ കണ്ടെത്തലിൻറെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ റിപ്പോർട്ട് പുറത്തു വരുന്നത്.

ഉദാസീനമായതോ ഹ്രസ്വകാല കാഴ്ചപ്പാടോടു കൂടിയതോ ആയ സമീപനം കൈക്കൊള്ളരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നതായും പുതുതായി ഈ രംഗത്ത് എത്തുന്നവർക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്നതാവും തങ്ങളുടെ പുതിയ കാമ്പെയിനെന്നും ഷെയർഖാൻ ചീഫ് മാർക്കറ്റിങ് ഓഫിസർ ജീൻ-ക്രിസ്റ്റോഫ് ഗൗജിൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.