Sections

ദീപിക പദുക്കോൺ ടെക്നോ സ്മാർട്ട്ഫോൺ ബ്രാൻഡ് അംബാസഡർ

Friday, Dec 29, 2023
Reported By Admin
Techno

കൊച്ചി: പ്രീമിയം ഗ്ലോബൽ സ്മാർട്ട്ഫോൺ ബ്രാൻഡായ ടെക്നോ, ഇന്ത്യൻ സൂപ്പർ സ്റ്റാർ ദീപിക പദുകോണിനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. സ്റ്റൈലിഷ് ആയി തുടരുകയും, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ ഹൃദയത്തിൽ പ്രാപ്യമാക്കുകയും ചെയ്യുന്നതിലൂടെ ഏറ്റവും മികച്ച നൂതനാശയങ്ങൾ നൽകാനുള്ള ടെക്നോയുടെ തീരുമാനത്തിൻറെ അടുത്ത ഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് ഈ നീക്കം.

ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ, നൂതനവും സ്റ്റൈലിഷും ആയ സാങ്കേതിക വിദ്യ എല്ലാവർക്കും പ്രാപ്യമാക്കാനുള്ള ടെക്നോയുടെ കാഴ്ചപ്പാട് ശക്തമാക്കിക്കൊണ്ട്, ദീപിക പദുക്കോൺ എല്ലാതലത്തിലും ടെക്നോയെ പ്രതിനിധീകരിക്കും. സ്ഥിരതയുള്ളതും ഫലപ്രദവുമായ സാനിധ്യം ഉറപ്പാക്കാൻ, വർഷം മുഴുവനും ടെക്നോയുടെ എല്ലാ ബ്രാൻഡുകളിലും പ്രൊഡക്ട് ലോഞ്ചുകളിലും സഹകരണം വ്യാപിപിക്കും. ടെക്നോയുടെ വരും വർഷത്തിലുള്ള വലിയ പദ്ധതിയുടെ തുടക്കം കൂടിയായിരിക്കും ഈ കൂട്ടുകെട്ട്. ഉപഭോക്താക്കൾക്ക് ഒരു പ്രീമിയം അനുഭവം നൽകാനും പ്രാപ്യമാവുന്ന വിലയിൽ സ്റ്റൈലിഷ് ടെക്നോളജി ഉപയോക്താക്കളിലേക്ക് എത്തിക്കാനും ഒരുങ്ങുകയാണ് ബ്രാൻഡ്.

മാറ്റത്തിൻറെയും സ്റ്റൈലിഷ് സ്മാർട്ട്ഫോണുകളുടെയും പര്യായമായ ടെക്നോയിൽ ചേരുന്നതിൽ ഞാൻ ആവേശഭരിതയാണെന്ന് പുതിയ പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച ദീപിക പദുക്കോൺ പറഞ്ഞു. ഈ പങ്കാളിത്തത്തിനും വരാനിരിക്കുന്ന ആവേശകരമായ അവസരങ്ങൾക്കുമായി കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.

ദീപിക പദുകോണിനെ ടെക്നോയുടെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ടെക്നോ മൊബൈൽ സിഇഒ അരിജീത് തലപത്ര പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.