- Trending Now:
കൊച്ചി: പുതിയ ലോഗോയും ബ്രാൻഡ് നിറങ്ങളും അവതരിപ്പിച്ചതിൻറെ പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് മ്യൂസിക്ക് അവതരിപ്പിച്ചു. തങ്ങളുടെ ബ്രാൻഡ് ഐഡൻറിറ്റി പതുക്കലിൻറെ ഭാഗമായാണ് ഇത്. കരുണ, അത്ഭുതം, വീര്യം എന്നിങ്ങനെ ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലെ മൂന്ന് വ്യത്യസ്ത രസങ്ങളിലൂടെ എയർ ഇന്ത്യ എക്സ്പ്രസെന്ന ബ്രാൻഡിൻറെ സത്തയെ കലാപരമായി ഉൾക്കൊള്ളുന്ന വിധത്തിലാണ് പുതിയ ബ്രാൻഡ് മ്യൂസിക്ക് തയ്യാറാക്കിയിരിക്കുന്നത്.
ഈ ബ്രാൻഡ് മ്യൂസിക്കിൻറെ മിഡിൽ ഈസ്റ്റ് പതിപ്പും ക്രിസ്മസ് പതിപ്പും എയർ ഇന്ത്യ എക്സ്പ്രസ് അവതരിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ ഏറ്റവും വലിയ ആഗോള വിപണിയായ ഗൾഫ് മേഖലയിലെ 13 കേന്ദ്രങ്ങളുടെ പ്രാമുഖ്യം ഉയർത്തിക്കാട്ടുന്നതാണ് ബ്രാൻഡ് മ്യൂസിക്കിൻറെ മിഡിൽ ഈസ്റ്റ് വേർഷൻ.
യാത്രാനുഭവങ്ങൾ പലപ്പോഴും മറക്കാനാവാത്ത ഓർമ്മകളാണെന്നും ആ ഓർമകൾക്ക് ഇണം നൽകുന്ന വിധത്തിലാണ് പുതിയ ബ്രാൻഡ് മ്യൂസിക്ക് തയ്യാറാക്കിയിരിക്കുന്നതെന്നും എയർ ഇന്ത്യ എക്സ്പ്രസ് ചീഫ് മാർക്കറ്റിങ് ഓഫിസർ സിദ്ധാർത്ഥ ബുടാലിയ പറഞ്ഞു. ബ്രാൻഡ് മ്യൂസിക്കിൻറെ മിഡിൽ ഈസ്റ്റ് വേർഷൻ മദ്ധേഷ്യയുടെ സമ്പന്നമായ സാംസ്ക്കാരിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ പ്രതിദിന സർവീസ് ആരംഭിക്കുന്നു... Read More
ഏഷ്യയിലെ പ്രമുഖ സോണിക് ബ്രാൻഡിംഗ് സ്ഥാപനമായ ബ്രാൻഡ് മ്യൂസിക്കുമായി സഹകരിച്ചാണ് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് മ്യൂസിക്ക് വികസിപ്പിച്ചെടുത്തത്. വിമാനത്തിനുള്ളിൽ ഇൻ-ഫ്ലൈറ്റ് മ്യൂസിക്കായും എയർ ഇന്ത്യ എക്സ്പ്രസിൻറെ കോൾ സെൻറർ ഡയലർ ടോണായും എയർ ഇന്ത്യ എക്സ്പ്രസ് ബ്രാൻഡ് ഫിലിമുകളുടെ പശ്ചാത്തല സംഗീതമായുമൊക്കെ പുതിയ ബ്രാൻഡ് മ്യൂസിക്ക് കേൾക്കാനാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.