Sections

മരുന്നു വിൽപ്പന ലൈസൻസുകൾക്ക് അപേക്ഷിക്കാൻ പുതിയ പോർട്ടൽ

Wednesday, Sep 28, 2022
Reported By admin
drug sale

മരുന്നുകളുടെ നിർമ്മാണ, വിൽപ്പന ലൈസൻസുകളടക്കമുള്ള സേവനങ്ങൾക്കുള്ള അപേക്ഷകൾ ഒക്ടോബർ ഒന്നിന് ശേഷം എക്സ്.എൽ.എൻ പോർട്ടൽ മുഖാന്തിരം സമർപ്പിച്ചാൽ പരിഗണിക്കുന്നതല്ലെന്ന് വകുപ്പ് അറിയിച്ചു.

 

മരുന്നുകളുടെ നിർമ്മാണ, മൊത്ത/ചില്ലറ വിൽപ്പന സംബന്ധിച്ച് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ നിന്ന് ലഭ്യമാകുന്ന എല്ലാ സേവനങ്ങളും ഇനി ഓൺലൈൻ  നാഷണൽ ഡ്രഗ്സ് ലൈസൻസിംഗ് പോർട്ടൽ (ഒഎൻഡിഎൽഎസ്) വഴി മാത്രമാകും ലഭിക്കുക. സെപ്തംബർ 15ന് തിരുവനന്തപുരം ജില്ലയിൽ പ്രവർത്തനം ആരംഭിച്ച പോർട്ടൽ മറ്റ് ജില്ലകളിൽ ഒക്ടോബർ ഒന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങും. ഡ്രഗ്സ് കൺട്രോൾ ജനറൽ ഇന്ത്യയുടെ നിർദ്ദേശത്തെ തുടർന്നാണ് സംസ്ഥാനത്ത് പോർട്ടൽ സംവിധാനം നടപ്പിലാക്കാൻ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് തീരുമാനിച്ചത്.

മരുന്നുകളുടെ നിർമ്മാണ, വിൽപ്പന ലൈസൻസുകളടക്കമുള്ള സേവനങ്ങൾക്കുള്ള അപേക്ഷകൾ ഒക്ടോബർ ഒന്നിന് ശേഷം എക്സ്.എൽ.എൻ പോർട്ടൽ മുഖാന്തിരം സമർപ്പിച്ചാൽ പരിഗണിക്കുന്നതല്ലെന്ന് വകുപ്പ് അറിയിച്ചു. പോർട്ടൽ മുഖേന അപേക്ഷകൾ സമർപ്പിക്കുന്നത് സംബന്ധിച്ച സംശയങ്ങൾക്കും വിവരങ്ങൾക്കും dc.kerala.gov.in സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.