Sections

തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിട്ട് ബോളിവുഡ്

Saturday, Aug 27, 2022
Reported By MANU KILIMANOOR

ഇന്ത്യന്‍ ആരാധകര്‍ കൈവെടിഞ്ഞപ്പോള്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ച് വിദേശികള്‍

 

ആമിര്‍ ഖാന്‍ നായകനായ ലാല്‍ സിംഗ് ഛദ്ദ 2022-ലെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു, എന്നാല്‍ പ്രേക്ഷകര്‍ അംഗീകരിച്ചില്ലെങ്കില്‍ ഒരു താരശക്തിക്കും ഒരു സിനിമയെ രക്ഷിക്കാന്‍ കഴിയില്ലെന്ന് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ തെളിയിച്ചു. ബോക്സ് ഓഫീസില്‍ മോശം പ്രകടനമാണ് ചിത്രം കാഴ്ച്ച വച്ചത്, ആഭ്യന്തര ബോക്സ് ഓഫീസില്‍ 60 കോടി രൂപ പോലും കളക്ഷന്‍ ചെയ്യാന്‍ കഴിയാതെ പോയ ചിത്രം,തുടക്കത്തില്‍  ഒടിടി റിലീസിലും പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നതായി തോന്നി.

പക്ഷേ ആമിര്‍ ഖാന്‍ ചിത്രം അന്താരാഷ്ട്ര വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. ആമിറിന്റെ ചിത്രം അന്താരാഷ്ട്ര തലത്തില്‍ ഗംഗുഭായ് കത്യവാഡി, കാശ്മീര്‍ ഫയല്‍സ്, ഭൂല്‍ ഭുലയ്യ 2 എന്നിവയേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടി. രാജ്യാന്തര വിപണിയില്‍ 59.89 കോടി രൂപയാണ് ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍.ആറ് മാസത്തിന് ശേഷം മാത്രം ചിത്രം OTT പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യാന്‍ ആമിര്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും ചിത്രത്തിന്റെ വിധി ആ പ്ലാന്‍ മാറ്റി. ആഭ്യന്തര വിപണിയില്‍ ചിത്രത്തിന്റെ നിരാശാജനകമായ കളക്ഷന്‍ OTT പ്ലാറ്റ്ഫോംമിലേക്ക്  പിന്മാറാന്‍ കാരണമായി.ആമിറിനും സംഘത്തിനും ചിത്രത്തിനായി അവര്‍ ആഗ്രഹിച്ച 125 കോടി രൂപ കളക്ഷന്‍ നേടാന്‍  കഴിഞ്ഞില്ലെങ്കിലും, ലാഭകരമായ തുക കണ്ടെത്താനായി.

രക്ഷാബന്ധനും സ്വാതന്ത്ര്യദിനവും ഉള്‍പ്പെടുന്ന ഒരു നീണ്ട വാരാന്ത്യത്തിന് മുന്നോടിയായി ഓഗസ്റ്റ് 11 ന് ലാല്‍ സിംഗ് ഛദ്ദ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. എന്നിരുന്നാലും, അത് ആമിര്‍ ഖാന്‍-കരീന കപൂര്‍ അഭിനയിച്ച ചിത്രത്തെ സഹായിച്ചില്ല. വെറും 8.20 കോടിയില്‍ ആരംഭിച്ച ചിത്രം തിയറ്ററുകളില്‍ രണ്ടാഴ്ച പിന്നിടുമ്പോള്‍ 60 കോടി രൂപ പോലും കടക്കാന്‍ പാടുപെടുകയാണ്. ഒപ്പം പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെ രക്ഷാ ബന്ധനും സമാനമായ അനുഭവം തന്നെ നേരിട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.