- Trending Now:
ടോക്കിയോ ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടിയ നീരജ് ചോപ്രയുടെ ജാവലിൻ ത്രോ ബിസിസിഐ വാങ്ങിയതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം നടന്ന ഇ-ലേലത്തിലാണ് ബിസിസിഐ ഇത് വാങ്ങിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫാന്റസി സ്പോര്‍ട്സ് ഹബ്ബായി ഇന്ത്യ;6000 കോടിയുടെ ബിസിനസ്
... Read More
ടോക്കിയോ ഒളിമ്പിക്സിനായി നീരജ് ചോപ ഉപയോഗിച്ച ജാവലിനുകളിലൊന്ന് സ്വന്തമാക്കാൻ ബിസിസിഐ 1.5 കോടി രൂപയാണ് മുടക്കിയതെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ ശേഖരത്തിലുണ്ടായിരുന്ന നീരജിന്റെ ജാവലിനാണ് ഇ ലേലത്തിലൂടെ ബിസിസിഐ ഒന്നര കോടി രൂപ നൽകി സ്വന്തമാക്കിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഒളിംപിക്സ് മെഡൽ നേടി നാട്ടിൽ തിരിച്ചെത്തിയശേഷം പ്രധാനമന്ത്രിയുടെ വസതിയിൽ കായിക താരങ്ങൾക്ക് നൽകിയ സൽക്കാരത്തിൽ വെച്ചാണ് നീരജ് ഒളിംപിക്സിൽ താനുപയോഗിച്ച ജാവലിനിൽ ഒന്ന് പ്രധാനമന്ത്രിയുടെ ശേഖരത്തിലേക്ക് സമ്മാനിച്ചത്. നമാമി ഗംഗേ പദ്ധതിക്ക് പണം കണ്ടെത്താനായാണ് പ്രധാനമന്ത്രിക്ക് സമ്മാനമായി കിട്ടുന്ന അപൂർവ വസ്തുക്കൾ ഇ ലേലത്തിൽ വെക്കാറുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.