- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി ബ്രാൻഡായ എവറെഡി ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് (ഇഐഐഎൽ), ജാവലിൻത്രോയിലെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവും ലോക ഒന്നാം നമ്പർ താരവുമായ നീരജ് ചോപ്രയെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചു. ബ്രാൻഡിന്റെ പുതിയ അൾട്ടിമ ആൽക്കലൈൻ ബാറ്ററി സീരീസിന്റെ അവതരണം വഴി മികവിനും നൂതനത്വത്തിനുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന എവറെഡിയെ സംബന്ധിച്ചിടത്തോളം നീരജ് ചോപ്രയുമായുള്ള സഹകരണം ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും. ഇന്ത്യയിൽ നിലവിൽ ആവശ്യമായ ഹൈ-ഡ്രെയിൻ ഉപകരണങ്ങളിൽ ഏറെകാലം നിലനിൽക്കുന്ന ഉല്പന്നങ്ങൾ ലഭ്യമാക്കുന്നതിലൂടെ യുവാക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ബ്രാൻഡ് ലക്ഷ്യമിടുന്നുണ്ട്.
ബാറ്ററി വിഭാഗത്തിൽ പകരംവയ്ക്കാനില്ലാത്ത മുൻനിരക്കാരാണ് എവറെഡി. നിലവിലെ ഏഷ്യൻ ഒളിമ്പിക്സ് ചാമ്പ്യനായ നീരജ് ചോപ്ര ജാവലിൻ ത്രോയിൽ നിലവിൽ ലോക ഒന്നാം നമ്പർ താരവുമാണ്. അവരവരുടെ മേഖലകളിൽ ഒന്നാം സ്ഥാനക്കാരെന്ന അഭിമാനകരമായ പദവികളാണ് എവറെഡിയും നീരജ് ചോപ്രയും വഹിക്കുന്നത്. അതാത് രംഗങ്ങളിൽ പുതിയ മാനദണ്ഢങ്ങൾ സ്ഥാപിച്ച് പ്രകടനം, ശക്തി, സ്ഥിരത, വിശ്വാസ്യത എന്നിവയുടെ മൂല്യങ്ങളും ഇരുവരും ഉയർത്തിക്കാട്ടുന്നു. വിജയത്തിലേക്കുള്ള നീരജ് ചോപ്രയുടെ ശ്രദ്ധേയമായ യാത്ര ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നുണ്ട്. കൂടുതൽ കാലം പ്രവർത്തിക്കുന്ന കളിപ്പാട്ടങ്ങൾക്കും ഗാഡ്ജെറ്റുകൾക്കും 400% കൂടുതൽ പവർ അൾട്ടിമ ബാറ്ററികളുടെ പുതിയതും മെച്ചപ്പെടുത്തിയതുമായ ആൽക്കലൈൻ ശ്രേണി വാഗ്ദാനം ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.