Sections

യൂസ്ഡ് കാർ വിപണിയിലെ തട്ടിപ്പുകൾ

Thursday, Mar 21, 2024
Reported By Admin
Scams in the Used Car Market

നിങ്ങളൊരു യൂസ്ഡ് കാർ വാങ്ങാൻ തയ്യാറെടുക്കുകയാണോ? അതിനു മുൻപ് ഈ രംഗത്ത് സാധ്യതയുള്ള തട്ടിപ്പുകളെ കുറിച്ചു കൂടി മനസിലാക്കുന്നത് നന്നായിരിക്കും. പക്ഷേ, ഭയപ്പെടേണ്ടതില്ല. പ്രീ ഓൺഡ് കാറുകൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ സംവിധാനമായ കാർസ്24-ൽ നിന്നുള്ള ടിപ്പുകൾ നിങ്ങൾക്ക് ഏറെ സഹായകമാകും. നിങ്ങൾ കാർ വാങ്ങുന്നതിനു മുൻപായി ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. വിശ്വസനീയമല്ലാത്ത സ്രോതസുകളിൽ നിന്നു വാങ്ങിയതിലൂടെ ഉണ്ടായ തലവേദനകളെ കുറിച്ചു മനസിലാക്കാൻ അടുത്തിടെ ഉണ്ടായ ചില തട്ടിപ്പുകളെ കുറിച്ചും അറിഞ്ഞിരിക്കണം. യൂസ്ഡ് കാർ വാങ്ങുമ്പോൾ എപ്പോഴും സുരക്ഷിതമായ ഇടപാടുകൾ നടത്തുന്നതു തന്നെയാണ് നല്ലത്.

1. പലിശ നിരക്കുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ

യൂസ്ഡ് കാർ വിപണിയിൽ സാധാരണയായി ഉയർന്ന പലിശ നിരക്കാണ് ഉണ്ടാകുക. എന്നാൽ യൂസ്ഡ് കാർ വിപണിയിലെ വിൽപനക്കാർ വാഗ്ദാനം ചെയ്യുന്ന ഫ്ളാറ്റ് നിരക്കിനെ കുറിച്ചു ബോധവാൻമാരായിരിക്കണം. ഇങ്ങനെ അവതരിപ്പിക്കുന്ന ഫ്ളാറ്റ് നിരക്കുകൾ വളരെ കുറഞ്ഞതും ആകർഷകവുമായി തോന്നാം. പക്ഷേ യഥാർത്ഥത്തിൽ മുതൽ അടക്കുന്നതിന് അനുസരിച്ചു കുറഞ്ഞു വരുന്ന രീതിയെ അപേക്ഷിച്ച് ഉയർന്ന തുകയാവും ഇവിടെ പലിശയായി നൽകേണ്ടി വരിക. പരസ്യപ്പെടുത്തിയ പലിശ നിരക്കിൻറെ ഇരട്ടിയോളമാവും സത്യത്തിൽ നിങ്ങൾ അടക്കേണ്ടി വരിക.

2. ഉടമസ്ഥതാവകാശം ഒളിപ്പിക്കൽ

കാറിന് മുൻപ് എത്ര ഉടമസ്ഥരുണ്ടായിരുന്നു എന്നത് മറച്ചു വെക്കാൻ ചില വിൽപനക്കാർ ശ്രമിക്കാറുണ്ട്. ഇത്തരം വിവരങ്ങൾ മറച്ചു വെക്കുന്നതിലൂടെ വാഹനത്തിൻറെ ചരിത്രവും സുപ്രധാനമായ മറ്റു ചില വിവരങ്ങളും നിങ്ങൾക്കു കിട്ടാതെയാകും. ആർസി പോലുള്ളവയുടെ ഒറിജിനൽ നൽകാതെ ഫോട്ടോകോപ്പികൾ കാണിക്കുന്നത് ഒരു ഉടമസ്ഥൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതു പോലെ തെറ്റായ വിവരങ്ങൾ നൽകുകയും കാറിൻറെ മൂല്യം ഉയർത്തുകയും ചെയ്യും. ഇതിൽ വീഴാതെ ഒറിജിനൽ രേഖകൾ നേരിട്ടു കാണണമെന്ന് എപ്പോഴും ആവശ്യപ്പെടുക. വാങ്ങലിനു മുൻപായി ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്.

3. ടൈറ്റിൽ വാഷിങ്

വാഹനത്തിൻറെ രേഖകൾ മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റി അതിൻറെ ചരിത്രം ലഭ്യമാക്കാതിരിക്കുന്ന അപകടകരമായ രീതിയും ചിലർ അവലംബിക്കാറുണ്ട്. വെള്ളപ്പൊക്കത്തിൽ ഉണ്ടായ നാശങ്ങൾ, വാഹനം അറ്റകുറ്റപ്പണി ചെയ്യുന്നത് സാമ്പത്തികമായി നഷ്ടമായ രീതിയിൽ സാൽവേജ് സ്റ്റാറ്റസിലേക്ക് എത്തുന്ന സ്ഥിതി തുടങ്ങിയവ ഇതിലൂടെ മറച്ചു വെക്കാനാവും. അറിയാതെ ഒരു മോശം കാർ വാങ്ങുന്നതിലേക്കാവും ഇതു നിങ്ങളെ നയിക്കുക. സാധ്യതകളുടെ അടിസ്ഥാനത്തിലുള്ള അപകടകരമായ ഒരു നീക്കം നടത്തുന്നതു പോലെയാണിത്.

4. ഓഡോമീറ്റർ പിന്നോട്ടു കൊണ്ടു പോകുന്ന തട്ടിപ്പ്

വാഹനത്തിൻറെ പഴക്കം കുറച്ചു കാട്ടാനും കൂടതൽ മൂല്യം നേടാനും ഓഡോമീറ്റർ പിന്നോട്ടു കൊണ്ടു പോകുന്ന തട്ടിപ്പിനെ കുറിച്ചു ബോധവാൻമാരായിരിക്കണം. വാഹനത്തിൻറെ ചരിത്രം ഒളിപ്പിച്ചും റെക്കോർഡ് ചെയ്ത മൈലേജ് മാറ്റിയും ഇങ്ങനെ ചിലർ വാങ്ങുന്നവരെ കബളിപ്പിക്കും. വാഹനത്തിൻറെ രേഖകൾ പരിശോധിച്ച് ഇവയെല്ലാം യാഥാർത്ഥ്യമാണെന്ന് ഉറപ്പാക്കണം.

5. സാൽവേജ് പദ്ധതികൾ

ഇൻഷുറൻസ് കമ്പനികൾ ടോട്ടൽ ലോസ് ആയി പ്രഖ്യാപിച്ചിട്ടുള്ള വാഹനങ്ങൾ അതിൻറെ യഥാർത്ഥ സ്ഥിതി വെളിപ്പെടുത്താതെ വിൽക്കുന്ന രീതി ഇന്ത്യൻ യൂസ്ഡ് കാർ വിപണിയിൽ നടക്കുന്നുണ്ട്. ഇത്തരം വാഹനങ്ങൾ വലിയ തോതിലുള്ള നാശമുണ്ടായവയോ മോഷണത്തിനു ശേഷം കണ്ടെടുത്തവയോ എല്ലാം ആകാം. സാൽവേജ് സ്ഥിതിയെ കുറിച്ച് അറിയാതെ ഇത്തരം വാഹനങ്ങൾ വാങ്ങുന്നത് നിരാശയിലേക്കും ദുഖത്തിലേക്കും നയിച്ചേക്കാം. വാങ്ങുന്നതിനു മുൻപ് ആവശ്യമായ അന്വേഷണം നടത്തുക എന്നതാണ് ഇവിടെ ചെയ്യാനാവുക.

6. വ്യാജ പരിശോധനാ റിപ്പോർട്ട്

ചില വിൽപനക്കാർ വ്യാജ പരിശോധനാ റിപ്പോർട്ട് നൽകുകയോ വാഹനത്തിൻറെ സ്ഥിതിയെ കുറിച്ചു തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യും. വാഹനം പരിശോധനയ്ക്ക് വിധേയമാക്കി എന്ന് അവകാശപ്പെട്ട് നിങ്ങളുടെ വിശ്വാസം പിടിച്ചു പറ്റും. നിങ്ങളുടെ വിശ്വസ്തതയുള്ള മെക്കാനിക് വാഹനം പരിശോധിച്ചു എന്ന് ഉറപ്പു വരുത്തണം. ഇത്തരം സാഹചര്യങ്ങളിൽ നിന്ന് ഒഴിവാകാൻ നിങ്ങൾ സ്വന്തമായി പരിശോധന നടത്തുകയും ആവശ്യമെങ്കിൽ പ്രൊഫഷണലുകളുടെ സഹായം തേടുകയും ചെയ്യണം.

7. ഊതിപ്പെരുപ്പിച്ച വാഗ്ദാനങ്ങൾ

ചില വിൽപനക്കാർ വളരെ ആകർഷകമായ വാഗ്ദാനങ്ങൾ നൽകുകയും അതനുസരിച്ചുള്ള കാറുകൾ നൽകാതിരിക്കുകയും ചെയ്യും. അവർ നിങ്ങൾക്ക് ആകർഷകമായ ഓഫറുകൾ നൽകി നിങ്ങൾ ആഗ്രഹിക്കാത്ത വാഹനം ഉയർന്ന വിലയ്ക്ക് വിൽക്കാനും ശ്രമിക്കും. തുടക്കത്തിൽ ഇവ നിങ്ങൾക്ക് ആകർഷകമായി തോന്നുമെങ്കിലും പിന്നീട് ബുദ്ധിമുട്ടാകും. നിങ്ങൾക്ക് എന്തായിരുന്നോ വാഗ്ദാനം ചെയ്തിരുന്നത് അതു തന്നെ കൃത്യമായി ലഭിക്കണമെന്ന് നിർബന്ധിക്കുകയും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുകയും വേണം.

8. വിഐഎൻ ക്ലോണിങ്

നിയമാനുസൃതമായ ഒരു വാഹനത്തിൻറെ വെഹിക്കിൾ ഐഡൻറിഫിക്കേഷൻ നമ്പർ (വിഐഎൻ) ക്ലോൺ ചെയ്ത് മോഷ്ടിച്ച ഒരു വാഹനത്തിന് വ്യാജ രേഖകൾ തയ്യാറാക്കാൻ തട്ടിപ്പുകാർ ശ്രമിച്ചേക്കാം. വാങ്ങുന്നവരെ നിയമപരമായ പ്രശ്നങ്ങളിലേക്കും സുരക്ഷാ വിഷയങ്ങളിലേക്കും ഇതു കൊണ്ടെത്തിക്കും. എപ്പോഴും വിഐഎൻ വിശകലനം ചെയ്യുകയും വാഹനത്തിൻറെ ചരിത്രം പരിശോധിക്കുകയും ചെയ്ത് അറിയാതെ പോലും മോഷ്ടിച്ച ഒരു വാഹനം നിങ്ങൾ വാങ്ങുന്നില്ല എന്ന് ഉറപ്പാക്കുകയും ചെയ്യണം. സുരക്ഷയ്ക്കായിരിക്കണം എപ്പോഴും മുൻഗണന.

യൂസ്ഡ് കാർ ഇടപാടുകളിലേക്കു കടക്കും മുൻപ് എല്ലാ കാര്യങ്ങളും വിശകലനം ചെയ്യുകയും രേഖകൾ കൃത്യമായി വിലയിരുത്തുകയും ചെയ്യണം. എല്ലാ വിവരങ്ങളും ഡബിൾ ചെക്കു ചെയ്യുകയും വേണം. അതുപോലെ തന്നെ കാർസ് 24 പോലുള്ള വിശ്വസനീയമായ വിൽപനക്കാരെ മാത്രം തെരഞ്ഞെടുക്കുകയും ചെയ്യുക. പിന്നീട് ദുഖിക്കാൻ ഇടവരുത്തരുത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.