Sections

കലാകാരന്മാരെ ആദരിച്ചു കൊണ്ട് മുത്തൂറ്റ് ഫിനാൻസ് 2024-ലെ മുത്തൂറ്റ് സ്‌നേഹസമ്മാന ഗ്രാൻറ് വിതരണം ചെയ്തു

Wednesday, Mar 20, 2024
Reported By Admin
Muthoot Snehasammanam 2024

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ വായ്പ എൻബിഎഫ്സിയായ മുത്തൂറ്റ് ഫിനാൻസ് മുത്തൂറ്റ് സ്നേഹസമ്മാനത്തിന് 2024-ൽ തെരഞ്ഞെടുക്കപ്പെട്ട 20 മികച്ച കലാകാരന്മാർക്കായുള്ള ആദ്യ തുകയുടെ വിതരണം നടത്തി.

കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി ഓഫ് ആർട്ട് ആൻഡ് കൾച്ചർ മുൻ വൈസ് ചാൻസലർ പി. എൻ. സുരേഷ് മുഖ്യാതിഥിയായി. സിനിമാ സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ്ജ് എം ജോർജ്ജ്, മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് വൈസ് പ്രിൻസിപ്പൽ ഡോ. ചിക്കു എബ്രഹാം, മുത്തൂറ്റ് ഫിനാൻസ് ഡിജിഎം- കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ബാബു ജോൺ മലയിൽ തുടങ്ങിയ വിശിഷ്ടാതിഥികളും പങ്കെടുത്തു.

വൈവിധ്യമാർന്ന ക്ഷേത്ര പാരമ്പര്യങ്ങളുള്ളതും സമ്പന്നമായ സാംസ്ക്കാരിക പാരമ്പര്യമുള്ളതുമായ ഇന്ത്യയിൽ വിവിധ മേഖലകൾക്ക് സവിശേഷമായ രീതികളുമുണ്ട്. ഇവയുടെ ചരിത്രപരമായ വേരുകൾ സംരക്ഷിക്കേണ്ടതുമുണ്ട്. മുത്തൂറ്റ് ഫിനാൻസ് 2015-ൽ ആരംഭിച്ച മുത്തൂറ്റ് സ്നേഹസമ്മാനം പദ്ധതിയുടെ ഭാഗമായി തങ്ങളുടെ തൊഴിൽ മുന്നോട്ടു കൊണ്ടു പോകാൻ ബുദ്ധിമുട്ടനുഭവിക്കുന്ന മുതിർന്ന കലാകാരന്മാ ർക്കും പെർഫോർമർമാർക്കും പിന്തുണയും സഹായവും നൽകുന്നുണ്ട്. ഇതുവരെ മുത്തൂറ്റ് ഫിനാൻസ് 70 ലക്ഷം രൂപയാണ് ഈ പദ്ധതിയിൽ ചെലവഴിച്ചിട്ടുള്ളത്. 2024 സാമ്പത്തിക വർഷം 27 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. 45 മുതിർന്ന കലാകാരന്മാർക്കാണ് പദ്ധതിക്കു കീഴിൽ ഇതുവരെ ഗ്രാൻറ് അനുവദിച്ചിട്ടുളളത്. പ്രതിമാസം 3000 രൂപ മുതൽ 5000 രൂപ വരെയാവും ഇവർക്ക് മൂന്നു വർഷത്തേക്ക് ഗ്രാൻറ് നൽകുക.

കഥകളി. ചെണ്ട, മൃദംഗം, സരസ്വതി വീണ, തമ്പുരു, നാഗസ്വരം, ഇടക്ക, മിഴാവ്, തിമില, പഞ്ചവാദ്യം, ചേങ്ങല, ഇലത്താളം, കൊമ്പ്, ഓടക്കുഴൽ തുടങ്ങിയ വിവിധ വിഭാഗം ക്ഷേത്രകലകളിൽ ഉൾപ്പെട്ടിട്ടുള്ളവർ സാമ്പത്തിക സഹായം ലഭ്യമായവരിൽ ഉൾപ്പെടുന്നു. സാമ്പത്തിക പിന്തുണയ്ക്ക് ഒപ്പം പത്തനംതിട്ടയിലും കോഴഞ്ചേരിയിലും ഉള്ള ആശുപത്രികളിൽ ഇവർക്ക് സൗജന്യമായതോ കുറഞ്ഞ ചെലവിലുള്ളതോ ആയ ചികിൽസയും ലഭ്യമാക്കും.

Muthoot Snehasammanam 2024
2024-ലെ മുത്തൂറ്റ് സ്‌നേഹസമ്മാന ഗ്രാൻറ് ഏറ്റുവാങ്ങിയ 20 കലാകാരന്മാർ. മുത്തൂറ്റ് ഫിനാൻസ് ഡിജിഎം- കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ബാബു ജോൺ മലയിൽ, കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്‌സിറ്റി ഓഫ് ആർട്ട് ആൻഡ് കൾച്ചർ മുൻ വൈസ് ചാൻസലർ പി. എൻ. സുരേഷ്, മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ്ജ് എം ജോർജ്ജ്, സിനിമാ സംവിധായകൻ സിബി മലയിൽ, മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് വൈസ് പ്രിൻസിപ്പൽ ഡോ. ചിക്കു എബ്രഹാം എന്നിവർക്കൊപ്പം

നമ്മുടെ ക്രിയാത്മക സമൂഹത്തിലെ ഈ ശക്തമായ വിഭാഗത്തെയാണ് മുത്തൂറ്റ് ഫിനാൻസ് പിന്തുണക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ്ജ് എം ജോർജ്ജ് പറഞ്ഞു. നമ്മുടെ സാംസ്ക്കാരിക വ്യക്തിത്വത്തിനു രൂപം നൽകാൻ അവരുടെ ത്യാഗങ്ങൾ സഹായിച്ചു. പല മുതിർന്ന കലാകാരന്മാരും നേരിടുന്ന വെല്ലുവിളികൾ തങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്. മുത്തൂറ്റ് സ്നേഹസമ്മാനം വഴി ചെറിയ തോതിലെങ്കിലും അവരെ സഹായിക്കാനാണു ശ്രമിക്കുന്നത്. നമ്മുടെ സാംസ്ക്കാരിക പഴമയെ ഭാവിയിലേക്കായി മുന്നോട്ടു കൊണ്ടു പോകാനുള്ള പ്രതിബദ്ധതയാണ് ഇവിടെ ദൃശ്യമാകുന്നത്. കലയ്ക്കു വേണ്ടി ജീവിതകാലം മുഴുവൻ ഉഴിഞ്ഞു വെച്ചവർക്ക് മികച്ച ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കാനായുള്ള തങ്ങളുടെ പിന്തുണയാണ് ഈ ഗ്രാൻറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ കലാ പാരമ്പര്യത്തെ സംരക്ഷിക്കാൻ മുത്തൂറ്റ് ഫിനാൻസിനുള്ള പ്രതിബദ്ധതയുടെ യഥാർത്ഥ്യ സാക്ഷ്യപത്രമാണിതെന്ന് കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി ഓഫ് ആർട്ട് ആൻഡ് കൾച്ചർ മുൻ വൈസ് ചാൻസലർ പി. എൻ. സുരേഷ് പറഞ്ഞു. കല എന്നത് സമൂഹത്തിൻറെ ആത്മാവും കലാകാരന്മാർ സംസ്ക്കാരവും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നവരുമാണ്. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച പല മുതിർന്ന കലാകാരന്മാരും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. മുത്തൂറ്റ് സ്നേഹസമ്മാനത്തിൽ നിന്നുള്ള ഈ പിന്തുണ മികച്ച കലാകാരന്മാ ർക്ക് മികച്ച സാഹചര്യങ്ങൾ ഉറപ്പാക്കുകയും വരുന്ന തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യും. സാംസ്ക്കാരിക രംഗത്തുള്ളവരെ അംഗീകരിക്കുകയും തങ്ങൾ മനസിലാക്കുകയും ചെയ്യുന്നു. മുത്തൂറ്റ് ഫിനാൻസ് തുടരുന്ന പ്രതിബദ്ധതയാണ് ഇതിലൂടെ തെളിഞ്ഞു കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.