- Trending Now:
കൊച്ചി: മാതൃദിനത്തോടനുബന്ധിച്ച് അമ്മമാർ സ്നേഹപൂർവ്വം തലമുറകളായ കൈമാറി വന്ന പാചക രഹസ്യങ്ങൾ എടുത്തുകാണിക്കുന്ന ഹൃസ്വചിത്രം ഗോദ്റെജ് ഇൻഡസ്ട്രീസ് പുറത്തിറക്കി. ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള മീഡിയ പ്രോപ്പർട്ടിയായ ഗോദ്റെജ് വിക്രോളി കുസിനയുമായി സഹകരിച്ച് ഗോദ്റെജ് യമ്മീസ് ആണ് ചിത്രം പുറത്തിറക്കുന്നത്. ഷെഫ് അമൃത റായ്ചന്ദാണ് ചിത്രത്തിൽ പാചകത്തിലൂടെ കൈവന്ന ജീവിത രഹസ്യങ്ങളവതരിപ്പിക്കുന്നത്.
'ലെസൺസ് ഫ്രം ഹെർ കിച്ചന്' വെറുമൊരു പാചകക്കുറിപ്പല്ല മറിച്ച് പാചകവിധിയിലൂടെ കൈവന്ന ജീവിത പാഠങ്ങളാണ്.
ഭക്ഷണം എന്നത് വെറും പാത്രത്തിലെ വിഭവം മാത്രമല്ല അതൊരു കഥകളുടെയും സംസ്കാരത്തിൻറെയും മൂല്യങ്ങളുടെയും പാത്രം കൂടിയാണെന്നു ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ സുജിത് പാട്ടീൽ അഭിപ്രായപ്പെട്ടു.
അടുക്കള എപ്പോഴും ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്തേക്കാൾ ഉപരിയായി മൂല്യങ്ങളും ഓർമ്മകളും പങ്കിടുന്നൊരിടമാണെന്ന് ഗോദ്റെജ് ഫുഡ്സ് ലിമിറ്റഡിൻറെ മാർക്കറ്റിംഗ് ആൻഡ് ഇന്നൊവേഷൻ മേധാവി അനുശ്രീ ദേവൻ കൂട്ടിച്ചേർത്തു.
ഇത് അമ്മമാർക്കുള്ളൊരു സ്നേഹക്കുറിപ്പാണ്. ഈ ഹൃസ്വചിത്രം ഭക്ഷണത്തെക്കുറിച്ചു മാത്രമല്ല മറിച്ച് ഭക്ഷണം കഴിഞ്ഞും ഏറെക്കാലം നമ്മെ പോഷിപ്പിക്കുന്ന ഒരുതരം അറിവിനെക്കുറിച്ചാണെന്ന് ക്രിയേറ്റീവ്ലാൻഡ് ഏഷ്യയുടെ സഹസ്ഥാപകയും ക്രിയേറ്റീവ് വൈസ് ചെയർമാനുമായ അനു ജോസഫ് അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.