Sections

ഗസ്റ്റ് ഇൻസ്ട്രക്ടർ, അധ്യാപക, ഓഫീസ് സ്റ്റാഫ്, എം.എസ്.യു. പി.ജി. വെറ്റ്, എം.എസ്.യു. യു.ജി.വെറ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, May 12, 2025
Reported By Admin
Recruitment opportunities for various posts including Guest Instructor, Teacher, Office Staff, MSU P

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം 14 ന്

ചെങ്ങന്നൂർ ഗവ. വനിത ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ നിലവിലുള്ള ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേയ്ക്ക് താത്കാലിക നിയമനത്തിന് ഉദ്യോഗാർഥികളെ ക്ഷണിച്ചു. സിവിൽ എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡ്രാഫ്ട്സ്മാൻ സിവിൽ ട്രേഡിലുള്ള എൻടിസിയും എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും ശരിപ്പകർപ്പും സഹിതം മേയ് 14ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോൺ: 0479 2457496.

അധ്യാപക ഒഴിവുകളിലേക്ക് അഭിമുഖം

തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നീ വകുപ്പുകളിലെ അദ്ധ്യാപക ഒഴിവുകളിൽ കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി മെയ് 13 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തുന്നു. എ.ഐ.സി.റ്റി.ഇ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. അപേക്ഷകർ മെയ് 12 ന് വൈകുന്നേരം നാലുമണിക്ക് മുൻപായി www.lbt.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. യോഗ്യതയുള്ള അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 13 രാവിലെ 9.30 ന് കോളേജിൽ ഹാജരാകണം.

ഓഫീസ് സ്റ്റാഫ് നിയമനം

ജില്ലാപഞ്ചായത്തിന്റെ സ്നേഹസ്പർശം കിഡ്നി പേഷ്യന്റ്സ് വെൽഫെയർ ഓഫീസിൽ ഓഫീസ് സ്റ്റാഫ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബികോം, ടാലി, ഡാറ്റാ എൻട്രി, ഇംഗ്ലീഷ്, മലയാളം ടൈപ്പിങ്. പ്രായപരിധി: 35 വയസ്സ്. മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. ഇന്റർവ്യൂ മെയ് 19ന് രാവിലെ 10.30ന് ജില്ലാപഞ്ചായത്ത് ഓഫീസിൽ നടക്കും. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകൾ സഹിതം എത്തണം. ഫോൺ: 9496422344.

വോക് ഇൻ ഇന്റർവ്യൂ

മൃഗസംരക്ഷണ വകുപ്പിൽ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്ക് അനുവദിച്ച മൊബൈൽ സർജറി യൂണിറ്റിലേക്ക് എം.എസ്.യു. പി.ജി. വെറ്റ്, എം.എസ്.യു. യു.ജി.വെറ്റ് എന്നീ തസ്തികകളിലേക്ക് വോക് ഇൻ ഇന്ററർവ്യൂ വഴി 90 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം മേയ് 12ന് രാവിലെ 11ന് ജില്ലാ കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. എം.എസ്.യു. പി.ജി. വെറ്റിന് എം.വി.എസ്.സി(സർജറി) വിത്ത് കെ.എസ്.വി.സി രജിസ്ട്രേഷൻ,എം.എസ്.യു. യു.ജി. വെറ്റിന് ബി.വി.എസ്.സി, വേൾഡ് വറ്റെറിനറി സർവ്വീസസിൽ നിന്നുള്ള ആനിമൽ ഹസ്ബൻഡറി സർട്ടിഫിക്കറ്റ് ഫോർ സർജറി, കെ.എസ്.വി.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. വിശദ വിവരത്തിന് ഫോൺ: 0481 2563726.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.