- Trending Now:
ക്രിസ്മസ് നക്ഷത്രങ്ങൾ പലനിറത്തിലും പലരൂപത്തിലും നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഇത്തരത്തിൽ ഒന്ന് കാണാൻ സാധ്യത വളരെ കുറവാണ്, ഈറ്റ കൊണ്ട് നിർമ്മിച്ച നക്ഷത്രം. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയിലേക്ക് വന്നാൽ ഈ കൗതുക കാഴ്ച കാണുകയും വാങ്ങുകയും ചെയ്യാം.
എറണാകുളം ജില്ലയിലെ കാലടി നീലേശ്വരം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന എസ്.എൻ ബാംബു ഹാൻഡ് ക്രാഫ്റ്റ് യൂണിറ്റിലെ ശാന്ത നാരായണന്റെയും ഭർത്താവ് എ.കെ. നാരായണന്റെയും കരവിരുതിലാണ് ഏറെ ആകർഷകമായ ഈറ്റ കൊണ്ടുള്ള ക്രിസ്മസ് നക്ഷത്രം രൂപമെടുക്കുന്നത്. ഒരു കുടുംബശ്രീ സംരംഭമാണ് ഇവരുടേത്.
ഏകദേശം 20 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ശാന്ത നാരായണൻ കഴിഞ്ഞ അഞ്ചുവർഷമായി ഇത്തരത്തിൽ സ്റ്റാറുകൾ ഒരുക്കുന്നുണ്ട്. അഞ്ച് ദിവസത്തെ കഠിനാധ്വാനം കൊണ്ടാണ് ഒരു നക്ഷത്രം നിർമ്മിച്ചെടുക്കുന്നത്. ഏറെ ശ്രദ്ധയും ക്ഷമയും വേണ്ട ജോലിയാണ് ഇത്. 1,000 രൂപ നിരക്കിലാണ് നക്ഷത്രം വിൽക്കുന്നത്.
നക്ഷത്രത്തിന് പുറമേ ടേബിൾ ലാമ്പുകൾ, പെൻ സ്റ്റാൻഡുകൾ, കെട്ടുവള്ളങ്ങൾ, കൂടകൾ തുടങ്ങി മറ്റനേകം കരകൗശല ഉൽപന്നങ്ങളും ഇവർ ഒരുക്കുന്നുണ്ട്.
ഇന്ത്യൻ വൈവിധ്യങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കി കൊച്ചി ദേശീയ സരസ് മേള... Read More
പ്രധാനമായും വിപണനമേളകൾ വഴിയാണ് വില്പന നടത്തുന്നത്. കേട്ടറിഞ്ഞ് പലരും നേരിട്ട് ഓർഡറുകൾ നൽകാറുമുണ്ട്. കരകൗശല ബോർഡിന്റെ പ്രത്യേക പരിശീലനത്തിൽ നിന്നാണ് ഇത്തരത്തിൽ നൂതന ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഇവർ പ്രാപ്തരായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.