Sections

ഗ്രാമീണ വികസന പദ്ധതികൾക്ക് ധനസഹായം നൽകാൻ നബാർഡും നബ്ഫിഡും കരാർ ഒപ്പിട്ടു

Friday, Aug 28, 2026
Reported By Admin
NABARD and NaBFID Join Hands for Rural Infrastructure

മുംബൈ: ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ധനസഹായം ലഭ്യമാക്കുന്നതിനായി നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റും (നബാർഡ്) നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്മെന്റും (നബ്ഫിഡ്) ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ഈ പങ്കാളിത്തത്തിലൂടെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, കൃഷി അധിഷ്ഠിത മൂല്യ ശൃംഖലകൾ എന്നിവ ശക്തിപ്പെടുത്താൻ കുറഞ്ഞ നിരക്കിൽ ദീർഘകാല വായ്പകൾ ലഭ്യമാക്കും. കുടിവെള്ള പദ്ധതികൾ, ജലസേചനം, കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ, റൂറൽ റോഡുകൾ, പാലങ്ങൾ, കംപ്രസ്ഡ് ബയോഗ്യാസ് എന്നിവയുൾപ്പെടെയുള്ള പദ്ധതികൾക്ക് സംയുക്തമായി ഫണ്ട് കണ്ടെത്താനും ഉപദേശം നൽകാനും ഇരു സ്ഥാപനങ്ങളും സഹകരിക്കും.

ഗ്രാമീണ-നഗര വ്യത്യാസം കുറയ്ക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും ഈ സഹകരണം സഹായിക്കുമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ വി, നബ്ഫിഡ് മാനേജിംഗ് ഡയറക്ടർ രാജ്കിരൺ റായ് ജി എന്നിവർ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.