Sections

വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

Thursday, Aug 27, 2026
Reported By Admin
Cyberpark Aaravam 2026 Onam Celebration Held in Kozhikode

കോഴിക്കോട്: ഗവൺമെന്റ് സൈബർപാർക്ക് കാമ്പസിൽ ഐടി ജീവനക്കാരുടെയും കമ്പനികളുടെയും സജീവ പങ്കാളിത്തത്തോടെ ആരവം 2026 ഓണാഘോഷം വിപുലമായി കൊണ്ടാടി. വർണ്ണാഭമായ സാംസ്കാരിക പരിപാടികളോടെ നടന്ന ആഘോഷം സൈബർപാർക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ വിവേക് നായർ ഉദ്ഘാടനം ചെയ്തു.

കേരളീയ വസ്ത്രങ്ങളുടെനിലവിലെ ഫാഷൻ ട്രെൻഡിന്റെ നേർക്കാഴ്ച കൂടിയായിരുന്നു ഗവ. സൈബർ പാർക്കിലെ ഓണാഘോഷ പരിപാടികൾ. വിവിധ ഐടി കമ്പനികൾ പങ്കെടുത്ത അത്തപ്പൂക്കള മത്സരം, തിരുവാതിരക്കളി, ചെണ്ടമേളം, മാവേലി മന്നന്റെ വരവേൽപ്പ് തുടങ്ങിയ കലാപരിപാടികൾ ആവേശമുണർത്തി. വടംവലി, ഉറിയടി, സുന്ദരിക്ക് പൊട്ടുകുത്തൽ, തുടങ്ങിയ മത്സരങ്ങൾ പങ്കെടുത്തവർക്ക് വ്യത്യസ്ത അനുഭവമായി മാറി. നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. ഓരോ ഗ്രൂപ്പിനും അനുവദിച്ച നിറങ്ങളുള്ള ബലൂണുകളും ക്യാമ്പസിൽ ഉയർത്തിയിരുന്നു.

വിഭവസമൃദ്ധമായ ഓണസദ്യയിൽ സൈബർപാർക്കിലെ വിവിധ കമ്പനി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും സാംസ്കാരിക സന്ധ്യയും അരങ്ങേറി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.