- Trending Now:
സഹപ്രവർത്തകർക്ക് മൂന്ന് കാറുകൾ സമ്മാനിച്ച് മൈജി ഇലക്ട്രോണിക്സ് & ഡിജിറ്റൽസ് അപ്ലയൻസസ് ചെയർമാൻ എ.കെ ഷാജി. 16 വർഷം പൂർത്തിയായ വേളയിൽ മൈജിയുടെ തുടക്കം മുതലുണ്ടായിരുന്നവർക്കെല്ലാം ഗോൾഡ് കോയിൻ നൽകിക്കൊണ്ടാണ് മൈജി ആഘോഷിച്ചത്.
വിപിൻ കുമാർ കെ. (ബിസിനസ് ഹെഡ് കൺസ്യൂമർ ഫിനാൻസ് & കോർപ്പറേറ്റ് സെയിൽസ്), അബ്ദുൽ വഹാബ് (ആക്സസറീസ് പർച്ചെയ്സ് ഹെഡ്), അനീസ് എൻ.പി. (ഫിനാൻസ് മാനേജർ റെവന്യു) എന്നിവർക്കാണ് കാറുകൾ സമ്മാനിച്ചത്.
ഉപഭോക്താക്കൾക്ക് 5ജി അനുഭവങ്ങൾ ലഭ്യമാക്കാനായി ഷവോമി - വി സഹകരണം... Read More
ഇതാദ്യമായല്ല മൈജി സഹപ്രവർത്തകർക്ക് കാർ സമ്മാനിക്കുന്നത്. സ്ഥാപനത്തിന്റെ തുടക്കം മുതൽ തന്നോടൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകന് മുൻപ് പുതിയ മോഡൽ മെഴ്സിഡസ് ബെൻസ് സമ്മാനിച്ചിരുന്നു. ഇത് കൂടാതെ മൂന്ന് സഹപ്രവർത്തകർക്ക് കാർ, തൊട്ടടുത്ത വർഷം 5 പേർക്ക് കൂടി കാർ സമ്മാനിച്ചിരുന്നു.
കഴിഞ്ഞ വർഷമാണ് 25 വർഷത്തോളം തനിക്കൊപ്പം ഉണ്ടായിരുന്ന സഹപ്രവർത്തകന് മെഴ്സിഡസ് ബെൻസ് കാർ സമ്മാനിച്ചത്. എല്ലാ വർഷവും സഹപ്രവർത്തകർക്ക് സൗജന്യ വിദേശയാത്ര ട്രിപ്പുകളും മൈജി നൽകിവരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.