Sections

മ്യൂച്വല്‍ ഫണ്ടിലെ തുടക്കക്കാര്‍ക്ക് ലാര്‍ജ് എക്‌സ്‌പോഷര്‍ ഫണ്ടുകള്‍

Friday, Jun 17, 2022
Reported By admin

നോമിനേഷനോടു കൂടിയും, നോമിനേഷനില്ലാതെയും ഒപ്പിട്ട ഡിക്ലറേഷന്‍ ഫോം നല്‍കി പണം നിക്ഷേപിക്കാം

 

മ്യൂച്വല്‍ ഫണ്ടുകള്‍ ഇന്ന് സാധാരണക്കാരുടെ പോലും പ്രധാവ വരുമാന മാര്‍ഗമാണ്. രാജ്യത്ത് വന്‍ വളര്‍ച്ചയാണ് വിവിധ മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒരു കോണ്‍സണ്‍ട്രേറ്റഡ് മ്യൂച്വല്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ലളിതവും ഈസിയുമാണ്. ഇത്തരം ഫണ്ടുകള്‍ വളര്‍ച്ചാ സാധ്യതയുള്ള 30 ല്‍ താഴെ ഓഹരികളാണ് മാനേജ് ചെയ്യുന്നത്. ഈ മേഖലകളില്‍ മുന്നേറ്റമുണ്ടായാല്‍ ലാഭവിഹിതം കൂടും. എന്നാല്‍ ഏതെങ്കിലും വിധത്തില്‍ സെക്ടറുകളില്‍ മുന്നേറ്റമുണ്ടായില്ലെങ്കില്‍ തിരിച്ചടിയും കിട്ടാം.

എന്നാല്‍ ഡൈവേഴ്‌സിഫൈഡ് മ്യൂച്വല്‍ ഫണ്ടുകളില്‍ 50 മുതല്‍ 90 വരെ സ്റ്റോക്കുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത് 31 മുതല്‍ -42 വരെ സ്റ്റോക്കുകളിലും, 43 മുതല്‍ 52 വരെ സ്റ്റോക്കുകളിലും നിക്ഷേപിക്കുന്ന ഫണ്ടുകളേക്കാള്‍ 43 മുതല്‍ 52 വരെ സ്റ്റോക്കുകളിലും, 53 മുതല്‍ 87 വരെ സ്റ്റോക്കുകളിലും നിക്ഷേപിക്കുന്ന ഫണ്ടുകള്‍ അടുത്ത കാലത്തായി കൂടുതല്‍ വരുമാനം നേടിയിട്ടുണ്ടെന്നാണ്. 

എന്നാല്‍ ഓഹരികളുടെ എണ്ണം വര്‍ധിക്കുന്നതു കൊണ്ടു മാത്രം റിട്ടേണ്‍ കിട്ടണമെന്നില്ല. ഇവിടെ ഫണ്ട് മാനേജര്‍മാരുടെ വൈദഗ്ധ്യവും, വിപണി സാഹചര്യങ്ങളുമെല്ലാം ഘടകങ്ങളാണ്.ഒരു നിക്ഷേപകന്‍ തന്റെ പ്രായം, വരുമാനം, ഹ്രസ്വ-ദീര്‍ഘകാല ലക്ഷ്യങ്ങള്‍ എന്നിവയ്ക്കനുസരിച്ച് വിദഗ്‌ധോപദേശം സ്വീകരിച്ച് പണം നിക്ഷേപിക്കുന്നതാണ് ഉചിതം.മ്യൂച്വല്‍ ഫണ്ടുകളുടെ കാര്യത്തിലും വ്യത്യാസമൊന്നുമില്ല. ചില മേഖലകള്‍ മാത്രം തിരഞ്ഞെടുത്തു നിക്ഷേപിക്കുന്ന ഫണ്ട് വേണ്ട വിധം വളരാതിരിക്കാനും,സാധ്യതയുണ്ട്. ചിലപ്പോള്‍ മികച്ച റിട്ടേണും ലഭിക്കാം.എന്നാല്‍ വിവിധ മേഖലകളിലായി നിക്ഷേപമുള്ള ഡൈവേഴ്‌സിഫൈഡ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് റിസ്‌ക് കുറയ്ക്കാന്‍ സഹായകമാണ്. ചൂതാട്ടമെന്ന രീതിയില്‍ വിപണിയെ സമീപിക്കാന്‍ താല്പര്യമില്ലാത്ത, ഉറപ്പുള്ള ലാഭം ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് ഇത്തരം ഫണ്ടുകള്‍ ഏറ്റവും അനുയോജ്യമാണ്.

നിക്ഷേപകര്‍ക്ക് ഇനി നോമിനിയില്ലാതെയും മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. നോമിനേഷനോടു കൂടിയും, നോമിനേഷനില്ലാതെയും ഒപ്പിട്ട ഡിക്ലറേഷന്‍ ഫോം നല്‍കി പണം നിക്ഷേപിക്കാം. 2022 ആഗസ്ത് 1 നോ അതിനു ശേഷമോ സബ്‌സ്‌ക്രൈബ് ചെയ്യുന്ന മ്യൂച്വല്‍ ഫണ്ട് പ്ലാനുകള്‍ക്കാണ് പുതിയ ഉത്തരവ് ബാധകമാക്കിയിരിക്കുന്നത്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.