Sections

മുത്തൂറ്റ് മൈക്രോഫിന് 109.57 കോടി ലാഭം

Tuesday, Oct 31, 2023
Reported By Admin
Muthoot Microfin

കൊച്ചി: കേരളം ആസ്ഥാനമായുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ മൈക്രോഫിനാൻസ് വിഭാഗമായ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് 2023 സെപ്റ്റംബർ 30-ന് അവസാനിച്ച പാദത്തിൽ 109.57 കോടി രൂപുടെ ലാഭം കൈവരിച്ചു. മുൻ പാദത്തേക്കാൾ 14.5 ശതമാനമാണ് വർധന. മൊത്തം പ്രവർത്തന വരുമാനം മുൻപാദത്തിൽ നിന്ന് 17.74 ശതമാനം വർധിച്ച് 563.62 കോടി രൂപയിലെത്തി.

തങ്ങളുടെ പ്രാഥമിക പരിഗണന സാമ്പത്തികമായി ഏറ്റവും താഴെയുള്ള ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുക എന്നതാണെന്ന് മുത്തൂറ്റ് മൈക്രോഫിൻ മാനേജിങ് ഡയറക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു.

കമ്പനിയുടെ ശേഷിക്കും പെരുമാറ്റച്ചട്ട വിലയിരുത്തലിനുമായി ക്രിസിലിൻറെ ഏറ്റവും ഉയർന്ന മൈക്രോഫിനാൻസ് ഗ്രേഡിംഗ് എം1സി1 മുത്തൂറ്റ് മൈക്രോഫിൻ കൈവരിച്ചിട്ടുണ്ട്. കൂടാതെ ക്രിസിൽ എപ്ലസ് സേറ്റേബിൾ റേറ്റിംഗും മുത്തൂറ്റ് മൈക്രോഫിൻ കൈവരിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.