- Trending Now:
കൊച്ചി: കേരളത്തിൽ നിന്നുള്ള പ്രമുഖ മൈക്രോഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ പലിശ നിരക്ക് 35 ബേസിസ് പോയിൻറ് കുറച്ചു. ഈ വർഷം രണ്ടാം തവണയാണ് കമ്പനി പലിശ നിരക്ക് കുറയ്ക്കുന്നത്. ഇതോടെ മുത്തൂറ്റ് മൈക്രോഫിൻ വായ്പ നിരക്ക് 23.65 ശതമാനത്തിൽ നിന്ന് 23.30 ശതമാനമായി കുറഞ്ഞു. മുൻപ് ജനുവരിയിൽ പലിശ നിരക്ക് 55 ബേസിസ് പോയിൻറ് കുറച്ചിരുന്നു. ഉപഭോക്താക്കൾക്ക് കമ്പനിയുടെ സേവനങ്ങൾ കൂടുതലായി ലഭിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നീക്കം.
ഒരു ഉപഭോക്തൃ കേന്ദ്രീകൃത മൈക്രോഫിനാൻസായ മുത്തൂറ്റ് മൈക്രോഫിൻ കോസ്റ്റ് ഓഫ് ഫണ്ടിലെ (സിഒഎഫ്) നേട്ടം വായ്പക്കാരുമായി പങ്കിടുന്നത് തുടരുമെന്ന് മുത്തൂറ്റ് മൈക്രോഫിൻ സിഇഒ സദാഫ് സയീദ് പറഞ്ഞു.
ഡിജിറ്റൽ, സാമ്പത്തിക സാക്ഷരത നൽകി മുത്തൂറ്റ് മൈക്രോഫിൻ സാമ്പത്തിക ഉൾപ്പെടുത്തലിലും ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്ന് മുത്തൂറ്റ് മൈക്രോഫിൻ എംഡി തോമസ് മുത്തൂറ്റ് പറഞ്ഞു.
മ്യൂച്ചൽ ഫണ്ട് എസ്.ഐ.പി ടോപ്പ് അപ്പ് ഡിജിറ്റൽ ബോധവത്കരണ ക്യാമ്പയിനുമായി എച്ച്എസ്ബിസി... Read More
മുത്തൂറ്റ് മൈക്രോഫിൻ നിലവിൽ 19 സംസ്ഥാനങ്ങളിൽ സേവനം നൽകുന്നുണ്ട്. രാജ്യത്തുടനീളം 1,508 ശാഖകളുമായി 357 ജില്ലകളിൽ സാന്നിധ്യമുണ്ട്. രാജ്യത്തിൻറെ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന 33.5 ലക്ഷം ഉപഭോക്താക്കൾക്കാണ് കമ്പനി സേവനം നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.