- Trending Now:
കൊച്ചി: എസ്ഐപി ടോപ്പ്-അപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് നിക്ഷേപകർക്കിടയിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ മ്യൂച്ചൽ ഫണ്ട് കമ്പനിയായ എച്ച്എസ്ബിസി ഡിജിറ്റൽ ക്യാമ്പയിന് തുടക്കം കുറിച്ചു. 30 സെക്കൻഡ് വീതമുള്ള മൂന്ന് ഷോർട്ട് ഫിലിമുകൾ ഉൾപ്പെടുന്ന പരമ്പരയാണ് Apne #SIPKoDoPromotion എന്ന ഹാഷ് ടാഗോട് കൂടി ആരംഭിച്ച ക്യാമ്പയിൻ. നിക്ഷേകർക്ക് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിൽ (എസ്ഐപി) ടോപ്പ്-അപ്പ് സൗകര്യം തിരഞ്ഞെടുത്ത് അവരുടെ നിക്ഷേപ തുകയിൽ അർഹമായ വർദ്ധന നൽകുക എന്ന ആശയം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.നിശ്ചിത ഇടവേളകളിൽ (പ്രതിമാസ, ത്രൈമാസ, മുതലായവ) ഒരു നിശ്ചിത തുക മ്യൂച്വൽ ഫണ്ട് സ്കീമിൽ നിക്ഷേപിക്കാൻ സൗകര്യമൊരുക്കുന്ന ഒരു ജനപ്രിയ നിക്ഷേപ രീതിയാണ് എസ്ഐപി.
പദ്ധതി പണപ്പെരുപ്പം, മാറിയ ജീവിതശൈലി, വർദ്ധിച്ചുവരുന്ന ചെലവുകൾ മുതലായ കാര്യങ്ങൾ മറികടന്നുകൊണ്ട് വരുമാനത്തിന് അനുസൃതമായി സമ്പാദ്യവും മുന്നോട്ടു കൊണ്ടു പോകാൻ നിക്ഷേപകരെ സഹായിക്കുന്ന പദ്ധതിയാണ് എസ്ഐപി ടോപ്പ്-അപ്പ് . വ്യക്തികൾക്ക് വരുമാനത്തിന് തുല്യമായ രീതിയിൽ നിക്ഷേപം വർദ്ധിപ്പിക്കാൻ എസ്ഐപി ടോപ്പ് അപ്പിലൂടെ കഴിയുമെന്നും ഇതിലൂടെ നിക്ഷേപകർക്ക് വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തെ മറികടന്നുകൊണ്ട് സാമ്പത്തിക ലക്ഷ്യം കൈവരിക്കാനാകുമെന്നും എച്ച്എസ്ബിസി മ്യൂച്വൽ ഫണ്ട് സിഇഒ കൈലാഷ് കുൽക്കർണി പറഞ്ഞു. എസ്ഐപി ടോപ്പ്-അപ്പിലൂടെ എസ്ഐപി സാധ്യതകൾ പരമാവധി വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് നിക്ഷേപകരെ ബോധവത്കരിക്കുന്നതിലൂടെ സാമ്പത്തിക ഉത്തരവാദിത്തത്തെയും നിക്ഷേപത്തെയും കുറിച്ചുള്ള ആഖ്യാനം പുനഃക്രമീകരിക്കാൻ കഴിയുമെന്ന് ബോൺഹി ഡിജിറ്റൽ വൈസ് പ്രസിഡന്റ് സന്ദീപ് ശ്രീകുമാർ പറഞ്ഞു.
യുടിഐ ലാർജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 13,100 കോടി രൂപ കടന്നു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.