Sections

മുത്തൂറ്റ് മൈക്രോഫിൻ കൈകാര്യം ചെയ്യുന്ന ആസ്തികൾ 12,252 കോടി രൂപ കവിഞ്ഞു

Wednesday, Aug 13, 2025
Reported By Admin
Muthoot Microfin Assets Cross ₹12,252 Crore

കൊച്ചി: രാജ്യത്തെ മുൻനിര മൈക്രോഫിനാൻസ് എൻബിഎഫ് സി ആയ മുത്തൂറ്റ് മൈക്രോഫിൻ കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 12252.8 കോടി രൂപ കവിഞ്ഞു. വായ്പാ അടിത്തറ 34.1 ലക്ഷമാണെന്നും നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു. കമ്പനി 1,775.6 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്.

ഇന്ത്യയുടെ ഗ്രാമീണ മേഖലകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് വനിതാ സംരംഭകർക്ക് മൈക്രോ വായ്പകൾ നല്കുന്ന മുത്തൂറ്റ് മൈക്രോഫിനാൻസ് ആസാമിൽ പുതിയ ബ്രാഞ്ച് ആരംഭിച്ചു കൊണ്ട് വടക്കു കിഴക്കൻ ഇന്ത്യയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. 1726 ബ്രാഞ്ചുകളാണ് ഇപ്പോൾ സ്ഥാപനത്തിനുളളത്. വസ്തുവിന്റെ ഈടിലുളള മൈക്രോ വായ്പകൾ, സ്വർണ്ണ പണയം തുടങ്ങിയ സുരക്ഷിത വിഭാഗം വായ്പകളുടെ രംഗത്തേക്കും സ്ഥാപനം കടന്നിട്ടുണ്ട്. കമ്പനിയുടെ പ്രവർത്തന ലാഭം 138.5 കോടി രൂപയാണെന്നും കണക്കുകൾ സൂചചിപ്പിക്കുന്നു.

മൈക്രോഫിനാൻസ് മേഖല മിതമായ വളർച്ചയുടെ ഘട്ടത്തിലൂടെ നീങ്ങുമ്പോഴും തങ്ങൾ ദീർഘകാല മൂല്യം സൃഷ്ടിക്കുന്നതിലും സുസ്ഥിര ചലനങ്ങൾ ഉണ്ടാക്കുന്നതിലുമുള്ള പ്രതിബദ്ധത തുടരുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മുത്തൂറ്റ് മൈക്രോഫിൻ ചെയർമാനും നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് പറഞ്ഞു. സ്ഥാപനത്തിന്റെ അടിത്തറ ശക്തമാക്കുന്നതിലാണ് കഴിഞ്ഞ ഏതാനും മാസങ്ങളിലായി തങ്ങൾ ശ്രമിച്ചു കൊണ്ടിരുന്നത്. വൈവിധ്യവത്കരണ തന്ത്രങ്ങൾ തങ്ങൾ തുടരുമെന്നും ഗ്രൂപ്പ് കമ്പനികളുമൊത്ത് സ്വർണ പണയം, മൈക്രോ ലാപ് തുടങ്ങിയവയിലൂടെ വൈവിധ്യവൽക്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.