Sections

മുത്തൂറ്റ് ഫിൻകോർപ്പ് എൻസിഡിയിലൂടെ 290 കോടി രൂപ സമാഹരിക്കും

Tuesday, Jul 08, 2025
Reported By Admin
Muthoot Fincorp Launches NCD Tranche VI Worth ₹290 Cr

കൊച്ചി: നീല മുത്തൂറ്റ് എന്ന് പൊതുവായി അറിയപ്പെടുന്ന 138 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പ് സെക്യൂർഡ് ആൻഡ് റിഡീമബിൾ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡി) അവതരിപ്പിച്ചു. 1000 രൂപ വീതം മുഖവിലയുള്ള എൻസിഡികൾ 2025 ജൂലൈ 17 വ്യാഴാഴ്ച വരെ പൊതുജനങ്ങൾക്കു ലഭ്യമാകും.

ട്രാൻച്ച് ആറ് ഇഷ്യൂ വിതരണത്തിൻറെ അടിസ്ഥാന മൂല്യം 100 കോടി രൂപയാണ്. അധികമായി സമാഹരിക്കുന്ന 190 കോടി രൂപ വരെ കൈവശം വെക്കാനാവുന്ന ഗ്രീൻ ഷൂ ഓപ്ഷൻ പ്രകാരം ആകെ 290 കോടി രൂപയുടേതായിരിക്കും എൻസിഡി വിതരണം. പ്രതിമാസ, വാർഷിക രീതികളിലും കാലാവധി അവസാനിക്കുമ്പോഴും ആയി പലിശ നൽകുന്ന വിവിധ രീതിയിലായി 24, 36, 60, 72 മാസ കാലാവധികളുള്ള എൻസിഡികളാണ് ട്രാൻച്ച് ആറ് ഇഷ്യൂവിലുള്ളത്. പ്രതിവർഷം 9.20 മുതൽ 9.80 ശതമാനം വരെ ഫലപ്രദമായ വരുമാനമാണ് ഓരോ വിഭാഗങ്ങളിലായി നിക്ഷേപകർക്കു ലഭിക്കുക.

വായ്പ, ധനസഹായം, നിലവിലുള്ള വായ്പകളുടെ പലിശയും മുതലും തിരിച്ചടയ്ക്കാനും, മുൻകൂട്ടി അടയ്ക്കാനും പൊതുവായ കോർപറേറ്റ് ആവശ്യങ്ങൾക്കുമായാണ് ഇതിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കുക. ആകെ അനുവദനീയമായ 2000 കോടി രൂപയ്ക്കുള്ളിൽ നിന്നു കൊണ്ട് 290 കോടി രൂപ സമാഹരിക്കാനാണ് മുത്തൂറ്റ് ഫിൻകോർപ്പ് ലക്ഷ്യമിടുന്നത്.

സെബിയുടെ നിബന്ധനകൾക്ക് വിധേയമായി ഡയറക്ടർ ബോർഡിൻറേയോ സ്റ്റോക് അലോട്ട്മെൻറ് കമ്മിറ്റിയുടേയോ മുൻകൂർ അനുമതിയോടെ ഇതു നേരത്തെ അവസാനിപ്പിക്കാനും സാധിക്കും.

ക്രിസിൽ എഎ-/സ്റ്റേബിൾ റേറ്റിങാണ് ഈ എൻസിഡികൾക്കുള്ളത്. സാമ്പത്തിക ബാധ്യതകൾക്ക് കൃത്യ സമയത്തു സേവനങ്ങൾ നൽകുന്നതിൽ ഉയർന്ന തലത്തിലുള്ള സുരക്ഷ സൂചിപ്പിക്കുന്നതാണ് ക്രിസിൽ റേറ്റിങിൻറെ ഈ വിലയിരുത്തൽ. ബിഎസ്ഇയുടെ ഡെറ്റ് മാർക്കറ്റ് വിഭാഗത്തിൽ ഈ എൻസിഡികൾ ലിസ്റ്റു ചെയ്യും.

സിൻഡിക്കേറ്റ് മെമ്പർമാർ, രജിസ്റ്റർ ചെയ്ത സ്റ്റോക്ക് ബ്രോക്കർമാർ, ഇഷ്യുവിൻറെ രജിസ്റ്റാർ, ട്രാൻസ്ഫർ ഏജൻറ്, ഡെപോസിറ്ററി പാർട്ടിസിപൻറ് തുടങ്ങിയ ഇടനിലക്കാർ വഴി അപേക്ഷിക്കുന്ന എല്ലാ വ്യക്തിഗത നിക്ഷേപകരും 5 ലക്ഷം രൂപ വരെ യുപിഐ മാത്രമായിരിക്കണം ഫണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഉപയോഗിക്കേണ്ടത്. ബിഡ് കം ആപ്ലിക്കേഷൻ ഫോമിൽ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യുപിഐ ഐഡി നൽകുകയും വേണം. പബ്ലിക് ഇഷ്യുവിൽ അപേക്ഷ നൽകുന്നതിനായി എസ്സിഎസ്ബികൾ, സ്റ്റോക് എക്സ്ചേഞ്ച് സംവിധാനം തുടങ്ങിയ മറ്റ് രീതികൾ പ്രയോജനപ്പെടുത്താനും വ്യക്തിഗത നിക്ഷേപകർക്ക് സാധിക്കും. എവിടെ നിന്നും ഏതു സമയത്തും നിക്ഷേപിക്കാനാവുന്ന മുത്തൂറ്റ് ഫിൻകോർപ്പ് വൺ ആപ്പും നിക്ഷേപകർക്ക് പ്രയോജനപ്പെടുത്താം. 3700ലധികം ശാഖകളുടെ ശക്തമായ ശൃംഖലയും സ്ഥാപനത്തിനുണ്ട്.

നിക്ഷേപകർക്ക് സുരക്ഷയും ഉയർന്ന വരുമാനവും നൽകുകയും ചെയ്യുന്ന പുതിയ എൻസിഡി പരമ്പര അവതരിപ്പിക്കാൻ തങ്ങൾക്ക് ആഹ്ലാദമുണ്ടെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ് പറഞ്ഞു. 3700-ലേറെയുള്ള ബ്രാഞ്ചുകളുടെ ശൃംഖല, 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്കായുള്ള മുത്തൂറ്റ് ഫിൻകോർപ്പ് വൺ ഡിജിറ്റൽ സംവിധാനം, പങ്കാളിത്ത സംവിധാനങ്ങൾ തുടങ്ങിയവയിലൂടെ ലളിതമായി സേവനങ്ങൾ നേടാനാവുന്ന വിധത്തിൽ ഇത് അവതരിപ്പിക്കുന്നത് പുതുമകൾ നിറഞ്ഞതും എല്ലാവരേയും ഉൾപ്പെടുത്തിയുള്ളതും ഉപഭോക്താക്കളെ കേന്ദ്ര സ്ഥാനത്തു നിർത്തിയുള്ള സമീപനത്തിൻറേയും സാക്ഷ്യപത്രമാണ്. ആധുനിക കാലത്തിലെ നിക്ഷേപകരുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കാൻ ഇതു സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.